കെഎസ്ആർടിസി ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നാലു വയസുകാരി നൂറാ ഫാത്തിമ മരിച്ചത്
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വാഹനാപകടം. തൃശൂർ വടക്കാഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശിനി നാലുവയസുള്ള നൂറാ ഫാത്തിമയാണ് മരിച്ചത്. കെഎസ്ആർടിസി ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പെട്ടി ഓട്ടോയിൽ സഞ്ചരിച്ചിരുന്ന പിതാവ് ഉനൈസ് (31) വയസ്സ്, ഭാര്യ റൈഹാനത്ത് (26) എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി ഓട്ടുപാറയിൽ വച്ചാണ് അപകടമുണ്ടായത്.
തൃശൂരിലുണ്ടായ അപകടത്തിൽ പെട്ട ബസ്
എറണാകുളം പറവൂരിൽ ബസ് മരത്തിൽ ഇടിച്ച് അപകടമുണ്ടായി. പറവൂരിൽ നിന്നും എറണാകുളം വൈറ്റില ഹബ്ബിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ കുട്ടികളുൾപ്പെടെ നിരവധി പേർക്ക് നിസാരപരുക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡിൽ സമീപത്തുള്ള മരത്തിൽ ഇടിക്കുകയായിരുന്നു.
വൈറ്റില ഹബ്ബിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടം
ALSO READ: EXCLUSIVE | കിഫ്‌ബി ഫണ്ടില്ല; പഠനം വഴിമുട്ടി ചാവക്കാട്ടെ സർക്കാർ സ്കൂൾ വിദ്യാർഥികൾ
കണ്ണൂർ ഉളിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.
കണ്ണൂരിൽ വച്ചുണ്ടായ അപകടം
കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. രാവിലെ ഏഴോടെയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്കൂൾബസും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
നാല് വിദ്യാർഥികൾക്ക് പരുക്കേറ്റു. രാവിലെ 9 മണിയോടെ പൊമ്പ്ര കൂട്ടിലക്കടവിലായിരുന്നു സംഭവം.
ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടം
പാലക്കാട് ശ്രീകൃഷ്ണപുരത്തുണ്ടായ അപകടം
അതേസമയം പത്തനംതിട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ സമയത്തെ ചൊല്ലി ഏറ്റുമുട്ടി. ഏറ്റുമുട്ടലിനൊടുവിൽ തകർന്ന കണ്ണാടിചില്ല് യാത്രക്കാരിയുടെ കണ്ണിൽ തുളച്ചുകയറി. പരുക്കേറ്റ കൊടുമൺ സ്വദേശിനി ജ്യോതിലക്ഷ്മിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിബുമോൻ, സ്വപ്ന എന്നീ ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. നടുറോഡിലെ തർക്കം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ശക്തമായ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. രണ്ടു ബസുകളും തമ്മിൽ മുൻപും തർക്കം ഉണ്ടായിട്ടുണ്ട്. അന്ന് മുന്നറിയിപ്പ് നൽകി വിട്ടതാണ്. സംഭവത്തിൽ കുറ്റക്കാരൻ നിബുമോൻ ബസിലെ ഡ്രൈവറാണ്. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എഎംവിഐ എം. ഷമീം അറിയിച്ചു.