നേരത്തെ ഹാജരാകുവാൻ ഇഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും വദ്ര ഹാജരായിരുന്നില്ല
പ്രമുഖ വ്യവസായിയും പ്രിയങ്ക ഗാന്ധി എംപിയുടെ ഭർത്താവുമായ റോബർട്ട് വദ്രയ്ക്ക് വീണ്ടും ഇഡി നോട്ടീസ്. ഏപ്രിൽ 8ന് ഹാജരാകുവാനാണ് ഇഡി നോട്ടീസ് നൽകിയിരുന്നത് എങ്കിലും വദ്ര ഹാജരായിരുന്നില്ല. ഹരിയാന ഗുരുഗ്രാമിലെ ഡിഎൽഎഫ് ഭൂമിയുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ്.
ഇഡി നിർദേശ പ്രകാരം വദ്ര ഓഫീസിൽ ഹാജരായി. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നാടകീയരംഗങ്ങളാണ് അരങ്ങേറുന്നത്. തന്നെ നിശബ്ദനാക്കാനാണ് ഇഡി ശ്രമമെന്ന് വദ്ര പ്രതികരിച്ചു.
വദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിനാൽ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് ഇഡി നിർദേശം.
2008ൽ വദ്രയുടെ സ്ഥാപനം സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുഡ്ഗാവിലെ ഷികോപ്പൂർ ഗ്രാമത്തിൽ ഏഴര കോടി രൂപയ്ക്ക് മൂന്ന് ഏക്കർ സ്ഥലം വാങ്ങിയിരുന്നു. കുറച്ച് കാലത്തിന് ശേഷം ഹരിയാനയിലെ ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് ഈ ഭൂമിയിലെ 2.71 ഏക്കറിൽ വാണിജ്യ കോളനി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി അറിയിച്ചു. 2008ൽ സ്കൈലൈറ്റും ഡിഎൽഎഫും ഒരു കരാറിൽ ഏർപ്പെട്ട്, മൂന്ന് ഏക്കർ ഭൂമി ഡിഎൽഎഫിന് 58 കോടിക്ക് വിറ്റു. ഭൂമിയുടെ വിൽപന കരാർ ഡിഎൽഎഫിന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ALSO READ: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം: മുർഷിബാദിനു പിന്നാലെ സൗത്ത് 24 പർഗാനാസിലും സംഘർഷാവസ്ഥ
വദ്ര ഇഡിക്ക് മുന്നിൽ ഹാജരായാൽ പ്രിവെൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരം മൊഴി രേഖപ്പെടുത്തും. മറ്റ് പണം തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മുൻപും വദ്രയെ ചോദ്യം ചെയ്തിട്ടുണ്ട്.