ഒന്നാം ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണ നൽകിയത്. പി. കെ ബഷീർ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഉപ സമിതിയാണ് ഇതിന് നേതൃത്വം നൽകിയതെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രവർത്തനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍. ഒന്നാം ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണ നൽകിയത്. പി. കെ ബഷീർ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഉപ സമിതിയാണ് ഇതിന് നേതൃത്വം നൽകിയതെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ കളക്ഷൻ സെൻ്ററുകൾ ആരംഭിച്ചു. മൂന്നാം ഘട്ടത്തിൽ സേവ് വയനാട് എന്ന പേരിൽ ഡിജിറ്റൽ ഫണ്ട് കളക്ഷൻ നടത്തി. ഇതുവരെ 27 കോടി രൂപ സമാഹരിച്ചുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
വെള്ളിയാഴ്ച അടിയന്തരമായി 691 കുടുംബങ്ങൾക്ക് 15000 രൂപയും എല്ലാം നഷ്ട്ടപ്പെട്ട വ്യാപാരികൾക്ക് 50000 രൂപയും നൽകും. ചികിത്സ സഹായ ധനമായി നാലര കോടി നൽകിയിട്ടുണ്ട്. ജീപ്പ് നഷ്ട്ടപ്പെട്ട നാല് പേർക്ക് ജീപ്പും, ഓട്ടോ നഷ്ട്ടപ്പെട്ട മൂന്ന് പേർക്ക് ഓട്ടോയും നൽകുമെന്നും തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. ദുരന്ത ബാധിതരായ യുവതി യുവാക്കൾക്ക് യുഎഇയിൽ വിവിധ കമ്പനികളിൽ ജോലി നൽകുമെന്നും അതിന് കെഎംസിസി നേതൃത്വം നൽകുമെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.