fbwpx
കട്ടപ്പനയിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം; നിക്ഷേപത്തുക തിരികെ നൽകി റൂറൽ ഡെവലപ്മെൻറ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി
logo

ന്യൂസ് ഡെസ്ക്

Posted : 31 Dec, 2024 10:58 AM

പതിനാലുലക്ഷത്തി അമ്പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി നാൽപത് രൂപയാണ് റൂറൽ ഡെവലപ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി കൈമാറിയത്

KERALA


ഇടുക്കി കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ നിക്ഷേപത്തുക സൊസൈറ്റി തിരികെ നൽകി. പതിനാലുലക്ഷത്തി അമ്പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി നാൽപത് രൂപയാണ് റൂറൽ ഡെവലപ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി കൈമാറിയത്.

അതേസമയം, സാബു തോമസിൻ്റെ ആത്മഹത്യയിൽ വിവാദ പരാമർശവുമായി സിപിഎം നേതാവ് എം.എം. മണി രം​ഗത്തെത്തിയിരുന്നു. സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം. സാബുവിൻ്റെ മരണത്തിൽ വി.ആർ. സജിക്കോ സിപി‌എമ്മിനോ ഉത്തരവാദിത്തമില്ല. ആത്മഹത്യയുടെ പാപഭാരം സിപിഎമ്മിൻ്റെ തലയിൽ വെക്കേണ്ടെന്നും മണി പറഞ്ഞിരുന്നു.


ALSO READ: 'സാബുവിന് മാനസിക പ്രശ്നമുണ്ടോ എന്ന് പരിശോധിക്കണം'; നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ വിവാദ പരാമർശവുമായി എം.എം. മണി


ഈ മാസം 20 നാണ് കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബുവാണ് ജീവനൊടുതക്കിയത്. സൊസൈറ്റിക്ക് മുൻപിലാണ് സാബു ആത്മഹത്യ ചെയ്തത്. സിപിഎം ഭരിക്കുന്ന ബാങ്കിൽ, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ സാബുവിന് തുക നൽകാൻ അധികൃതർ തയ്യാറായില്ല. ഇതാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സാബുവിനെ മുൻ ബാങ്ക് പ്രസിഡൻ്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മുൻ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയും കൂടിയായ വി.ആർ. സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

KERALA
ലഭിച്ച പണം ദിവ്യഉണ്ണിക്കും,സുഹൃത്ത് പൂർണ്ണിമയ്ക്കും,സിജോയ് വർഗ്ഗീസിനും വീതിച്ച് നൽകി; നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പുകേസിൽ നിഗോഷിൻ്റെ മൊഴി
Also Read
user
Share This

Popular

WORLD
KERALA
WORLD
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്യാന്‍ വസതിയിലെത്തി അന്വേഷണ സംഘം; തടഞ്ഞ് സൈനിക യൂണിറ്റ്