fbwpx
പുടിന് നേരെ വധശ്രമമോ?; പ്രസിഡൻ്റിൻ്റെ കാറിന് തീപിടിച്ചതായി റിപ്പോർട്ട്
logo

ന്യൂസ് ഡെസ്ക്

Posted : 30 Mar, 2025 11:34 AM

പുടിൻ്റെ വാഹനവ്യൂഹത്തിൻ്റെ ഭാഗമായ കാറിന് തീപിടിച്ചതായാണ് റിപ്പോർട്ട്

WORLD


റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ വാഹനവ്യൂഹത്തിന് തീപിടിച്ചതായി റിപ്പോർട്ട്. മോസ്കോയിലെ എഫ്എസ്ബി രഹസ്യ സേവന ആസ്ഥാനത്തിന് തൊട്ടടുത്തുള്ള തെരുവിലാണ് സംഭവം നടന്നത് എന്ന് യൂറോ വിക്കി റിപ്പോർട്ട് ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രസിഡൻ്റിന് നേരെ വധശ്രമമാണ് നടന്നത് എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്കും ഇത് വഴിവെച്ചു. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി സൺ റിപ്പോർട്ട് ചെയ്തു.


തീപിടുത്തമുണ്ടായ സമയത്ത് പ്രസിഡൻ്റിൻ്റെ വാഹനവ്യൂഹത്തിൻ്റെ ഭാഗമായ കാറിൽ ആരാണ് ഉണ്ടായിരുന്നതെന്നോ, തീപിടുത്തത്തിൻ്റെ കാരണമെന്താണ് എന്നോ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആഡക്കും പരിക്കേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
എഞ്ചിനിൽ നിന്ന് തീ ഉയരുന്നതും, പിന്നീട് വാഹനത്തിലേക്ക് തീ പടരുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അടിയന്തര സേവനങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ സമീപത്തുള്ള റെസ്റ്റോറൻ്റുകളിൽ നിന്നുള്ളവരും, ബാറിൽ നിന്നുള്ളവരും സാഹായിക്കാനെത്തിയിരുന്നു.


ALSO READ
പുടിന്‍ ഉടന്‍ മരിക്കും, അതോടെ എല്ലാം അവസാനിക്കും; വിവാദ പരാമര്‍ശവുമായി സെലന്‍സ്‌കി



പുടിൻ പലപ്പോഴും റഷ്യൻ നിർമ്മിത ഓറസ് വാഹനങ്ങൾ ഉപയോഗിക്കുകയും ഉത്തരകൊറിയയുടെ കിം ജോങ്-ഉൻ ഉൾപ്പെടെയുള്ള വിദേശ നേതാക്കൾക്ക് അവ സമ്മാനമായി നൽകുകയും ചെയ്തിട്ടുണ്ട്. മോസ്കോയിൽ കനത്ത സുരക്ഷാ നടപടികൾ ശക്തമായി തുടരുമ്പോഴാണ് ഇത്തരത്തിലൊരു സ്ഫോടനം റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ യുക്രെയ്ൻ പ്രസിഡൻ്റ് വ്‌ളോഡിമിർ സെലൻസ്‌കി നടത്തിയ പരമാർശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പുടിന്‍ ഉടന്‍ മരിക്കും, അതൊരു സത്യമാണ്. അതോടെ എല്ലാം അവസാനിക്കും,' എന്നായിരുന്നു സെലൻസ്കിയുടെ പരാമർശം. മരണം വരെ അധികാരത്തിലിരിക്കാമെന്നാണ് പുടിന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ യുക്രെയ്‌നില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു.

WORLD
മ്യാൻമറിനെ പിടിച്ചുലച്ച ഭൂകമ്പം; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
Also Read
user
Share This

Popular

KERALA
NATIONAL
ഷഹബാസ് വധം: ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി