fbwpx
പോരാട്ട വീര്യത്തിന്റെ 'വിറ്റ്‌നസ്'; സാക്ഷി മാലിക്കിന്റെ പുസ്തകം ഒക്ടോബറില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Aug, 2024 01:36 PM

നേട്ടങ്ങളും തകര്‍ച്ചകളും എല്ലാമുള്ള തന്റെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളതെന്ന് സാക്ഷി മാലിക്

NATIONAL

സാക്ഷി മാലിക്


ഇന്ത്യന്‍ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ അനുഭവങ്ങളും ഓര്‍മക്കുറിപ്പുകളും ഉള്‍പ്പെടുത്തി പുസ്തകം പുറത്തുവരുന്നു. സാക്ഷി മാലിക്കും ജോനാഥന്‍ സെല്‍വരാജും ചേര്‍ന്ന് എഴുതിയ 'വിറ്റ്‌നസ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രസാധകര്‍ ജഗ്ഗര്‍നോട്ട് ബുക്‌സ് ആണ്.

ഒക്ടോബറിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. റോത്തഗില്‍ ഗുസ്തി പഠനം ആരംഭിക്കുന്നത് മുതല്‍ റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നതും ഒളിംപിക്‌സിന് ശേഷമുള്ള ജീവിതവും ഏറ്റവും ഒടുവില്‍ ഗുസ്തി ഫെഡറേഷനുമായുണ്ടായ തര്‍ക്കങ്ങള്‍ വരെയും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
 
'ഇന്ത്യയിലെ വനിതാ ഗുസ്തിയില്‍ വളരെ അത്ഭുതകരമായ യാത്രയാണ് സാക്ഷിയുടേത്. ഒരു അന്താരാഷ്ട്ര ഗുസ്തി താരത്തിന്റെ ജീവിതത്തിലെ ട്രെയിനിംഗ്, ക്യാംപ് ജീവിതം, ഡേറ്റിംഗ്, സാമ്പത്തിക അവസ്ഥ തുടങ്ങി എല്ലാ കാര്യങ്ങളും പുസ്തകത്തിലുണ്ട്,' ജഗ്ഗര്‍നോട്ട് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ALSO READ: ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ; റൊണാൾഡോയെ ആദരിച്ച് യുവേഫ


നേട്ടങ്ങളും തകര്‍ച്ചകളും എല്ലാമുള്ള തന്റെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. തന്റെ എല്ലാം നല്‍കിയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. അത് വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്ന് സാക്ഷി മാലിക്കും പറയുന്നു.

ഗുസ്തി ഫെഡറേഷനുമായുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല പുസ്തകത്തിലുള്ളത്. സാക്ഷിയുടെ ചെറുപ്പകാലത്തെക്കുറിച്ചും ഗുസ്തിയുടെ ലോകത്തെക്കുറിച്ചും ഒളിംപിക് മെഡല്‍ നേടുന്നതിലേക്ക് അവളെ എത്തിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. നാഴികക്കല്ലായ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു,' ജഗ്ഗര്‍നോട്ട് ബുക്‌സിന്റെ പ്രസാധകരായ ചികി സര്‍ക്കാര്‍ പറഞ്ഞു.

ALSO READ: അഭിമാനം ചോദ്യം ചെയ്യുന്ന സമൂഹത്തിന് മുന്നില്‍ നടന്റെ പേര് വെളിപ്പെടുത്തണമെന്ന് പറഞ്ഞത് മക്കള്‍; ജയസൂര്യക്കെതിരെ പരാതിക്കാരി

2023 ഡിസംബറിലാണ് സാക്ഷി മാലിക് പ്രഫഷണല്‍ ഗുസ്തിയില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. വിരമിക്കുന്ന സമയത്ത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഗുസ്തി താരങ്ങളില്‍ ഒരാളായിരുന്നു സാക്ഷി. ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യത്തെ വനിതാ ഗുസ്തി താരം കൂടിയായിരുന്നു സാക്ഷി മാലിക്ക്.

ഗുസ്തി ഫെഡറേഷന്‍ തലവാനായിരുന്ന ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും രാജ്യത്തെ ഏറ്റവും വലിയ സമരങ്ങളില്‍ ഒന്നായിരുന്നു. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങി വനിതാ ഗുസ്തി താരങ്ങള്‍ ദീര്‍ഘ നാളുകളായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ബ്രിജ് ഭൂഷണെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്.

WORLD
സുസൂകി മോട്ടോര്‍സ് മുന്‍ ചെയര്‍മാന്‍ ഒസാമു സുസൂകി അന്തരിച്ചു
Also Read
user
Share This

Popular

NATIONAL
NATIONAL
"മൻമോഹൻ സിങ്ങിനായി പ്രത്യേക സ്‌മാരക സ്ഥലം അനുവദിക്കണം"; കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കോൺഗ്രസ്