fbwpx
സൽമാൻ ഖാന് വധഭീഷണി: അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സന്ദേശം
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Oct, 2024 10:47 AM

പണം നൽകിയില്ലെങ്കിൽ ബാബ സിദ്ദിഖിയേക്കാൾ മോശം അനുഭവം നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി

NATIONAL


ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വധഭീഷണി.  ലോറൻസ് ബിഷ്ണോയി സംഘമെന്ന് പറഞ്ഞ് മുംബൈ പൊലീസിന് ലഭിച്ച വാട്ട്സാപ്പ് സന്ദേശത്തിൽ അഞ്ച് കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ബാബ സിദ്ദിഖിയേക്കാൾ മോശം അനുഭവം നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി.എൻസിപി അജിത് പവാർ വിഭാഗം നേതാവും മഹാരാഷ്ട്രാ മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടന് ഭീഷണി 

ALSO READ: 25 ലക്ഷം കരാർ, പാകിസ്താനിൽ നിന്ന് ആയുധങ്ങൾ, 18 വയസിൽ തഴെയുള്ള ആൺകുട്ടികൾ; സൽമാൻ ഖാനെ കൊലപ്പെടുത്താൻ സിനിമ സ്റ്റൈൽ ആസൂത്രണം

ഈ സന്ദേശം ലഘുവായി കാണരുത്, ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണമെങ്കിൽ, അഞ്ച് കോടി നൽകണം. പണം നൽകിയില്ലെങ്കിൽ, ബാബ സിദ്ദിഖിയേക്കാൾ മോശമായിരിക്കും സൽമാൻ ഖാന് ഉണ്ടാകുന്ന അനുഭവമെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിൻ്റെ ഉറവിടത്തിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് കനത്ത സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.

ALSO READ: ബാബ സിദ്ദിഖിയുടെ കൊലപാതകം: നിർണായക കണ്ടെത്തലുകൾ പുറത്ത്

സൽമാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ 25 ലക്ഷം രൂപയുടെ കരാർ എടുത്തതായി പൊലീസ് കഴിഞ്ഞ ദിവസം സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാർ എടുത്തതെന്നും നവി മുംബൈ പൊലീസ് പറഞ്ഞു. കേസിൽ അഞ്ചുപേരാണ് പ്രതികൾ. കരാർ എടുത്ത പ്രതികൾ പാക്കിസ്ഥാനിൽ നിന്ന് അത്യാധുനിക ആയുധങ്ങളായ എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയ തുർക്കി നിർമിത സിഗാന ആയുധവും വാങ്ങാനൊരുങ്ങുകയായിരുന്നു എന്നാണ് സൂചനയെന്നും കുറ്റപത്രത്തിൽ പറയുന്നു. സൽമാൻ ഖാനെ കൊലപ്പെടുത്താൻ 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ പ്രതികൾ വാടകക്കെടുത്തിരുന്നു.


Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍