സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ 11 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി സിക്‌സും ഫോറും ഒരു സിംഗിളുമെടുത്ത് വിജയം സ്വന്തം പേരിലാക്കിയിരുന്നു.
ഡൽഹി ക്യാപിറ്റൽസിനെതിരായ സൂപ്പർ ഓവറിലെ തോൽവിക്ക് പിന്നാലെ പരിക്കിനെ കുറിച്ചും മത്സരത്തിൽ ഇടയ്ക്ക് വെച്ച് ബാറ്റിങ് നിർത്താനിടയായ സാഹചര്യത്തെ കുറിച്ചും തുറന്നുപറഞ്ഞ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ 11 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി സിക്‌സും ഫോറും ഒരു സിംഗിളുമെടുത്ത് വിജയം സ്വന്തം പേരിലാക്കിയിരുന്നു.
"പരിക്ക് കുഴപ്പമില്ല. ഡൽഹിക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ശേഷം തിരിച്ചുവന്ന് ബാറ്റ് ചെയ്യാൻ എനിക്ക് പറ്റുമായിരുന്നില്ല. ഇപ്പോൾ കുഴപ്പമൊന്നുമില്ല. വ്യാഴാഴ്ച കൂടുതൽ നിരീക്ഷിച്ച ശേഷം പരിക്ക് എങ്ങനെയാണെന്ന് നോക്കാം," സഞ്ജു സാംസൺ പറഞ്ഞു.
"ഡൽഹി ക്യാപിറ്റൽസിനെതിരെ ഞങ്ങൾ നന്നായി പന്തെറിഞ്ഞു. അവർ ഞങ്ങളെ ശക്തമായി ആക്രമിച്ച ഘട്ടങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ ബൗളർമാർക്കും ഫീൽഡർമാർക്കും ഞാൻ നന്ദി പറയുന്നു. ഗ്രൗണ്ടിലെ ഊർജം അതിശയകരമായിരുന്നു. ഞങ്ങളുടെ ബാറ്റിംഗ് ലൈനപ്പ് കണക്കിലെടുക്കുമ്പോൾ ആ സ്കോർ പിന്തുടരാവുന്നതാണെന്ന് ഞാൻ കരുതി. പവർപ്ലേയിൽ ഞങ്ങൾക്ക് ലഭിച്ച തുടക്കം, തീർച്ചയായും പിന്തുടരാവുന്ന സ്കോറാണെന്ന് എനിക്ക് തോന്നി," സഞ്ജു പറഞ്ഞു.
സ്റ്റാർക്കിൻ്റെ മികച്ച ബൗളിങ് പ്രകടനങ്ങൾ നമ്മളെല്ലാവരും കണ്ടതാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങളെ തോൽപ്പിച്ചതിൻ്റെ ക്രെഡിറ്റ് സ്റ്റാർക്കിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. 20-ാം ഓവറിൽ അദ്ദേഹം അവരെ കളി ജയിപ്പിച്ചു. ശക്തമായി സ്വിംഗ് ചെയ്യുകയായിരുന്നു പ്ലാൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾക്കായി ഏറ്റവും കഠിനമായ ഓവറുകൾ സന്ദീപാണ് എറിയുന്നത്. എന്നാൽ സ്റ്റാർക്ക് മത്സരം തട്ടിയെടുത്തു. ഒരു വിജയം രാജസ്ഥാൻ്റെ ഡ്രസ്സിംഗ് റൂമിൽ ചില പോസിറ്റിവിറ്റി സൃഷ്ടിക്കുമായിരുന്നു. എന്നാൽ അങ്ങനെ ഉണ്ടായില്ല," രാജസ്ഥാന്‍ നായകൻ പറഞ്ഞു.