fbwpx
നായയെ കണ്ട് ഭയന്നോടി; കണ്ണൂരിൽ 9 വയസുകാരന്‍ പൊട്ടക്കിണറ്റില്‍ വീണു മരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 09:32 PM

തൂവക്കുന്നിലെ മുഹമ്മദ്‌ ഫസൽ ആണ് മരിച്ചത്

KERALA


കണ്ണൂരിൽ നായയെ കണ്ട് ഭയന്നോടിയ ഒൻപത് വയസുകാരൻ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. പാനൂർ തൂവക്കുന്ന് ചേലക്കാട്ടാണ് സംഭവം. തൂവക്കുന്നിലെ മുഹമ്മദ്‌ ഫസൽ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളിച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.


ALSO READ: അമ്മു സജീവിൻ്റെ മരണം: ചുട്ടിപ്പാറ നഴ്സിങ് കോളേജ് മുന്‍ പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ


വഴിയിൽ നായയെ കണ്ട് ഭയന്നോടുകയായിരുന്നു. മറ്റ് കുട്ടികൾ വീടുകളിൽ എത്തിയിട്ടും ഫസൽ എത്താത്തതിനെ തുടർന്ന് വീട്ടുകാരും പ്രദേശവാസികളും നടത്തിയ തെരച്ചിലിൽ ആണ് കുട്ടിയെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.

KERALA
ശബരിമല ലേഔട്ട് പ്ലാനിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം; ആദ്യഘട്ട വികസനത്തിന് പ്രതീക്ഷിക്കുന്ന ചെലവ് 600.47 കോടി
Also Read
user
Share This

Popular

KERALA
KERALA
ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോചെ