കര്‍ണാടകത്തിലെ നാടോടി കലാരൂപം. ദേവന്മാരുടെ സംഗീതമാണ് അരങ്ങ് വാഴുന്നത്.
സാഹിത്യവും നൃത്തവും സംഗീതവും ചേര്‍ന്നതാണ് യക്ഷഗാനം. കലോത്സവ വേദിയിലെ ചെലവേറിയ കലാരൂപം കൂടിയാണിത്. വലിയ പരിചയമില്ലാത്തവര്‍ക്ക് ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കഥകളിയായി തോന്നുമെങ്കിലും ഇത് കളി വേറെയാണ്. കര്‍ണാടകത്തിലെ നാടോടി കലാരൂപം. ദേവന്മാരുടെ സംഗീതമാണ് അരങ്ങ് വാഴുന്നത്.
ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയുടെ താളത്തിനൊത്ത് കലാകാരന്മാര്‍ പാടിയും ആടിയും കഥ അവതരിപ്പിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും യക്ഷഗാനം കലോത്സവ വേദികളില്‍ മാത്രമുള്ള കലാരൂപമായി ഒതുങ്ങി തീര്‍ന്നിട്ടുണ്ട്. അതിന് കാരണം ചെലവ് തന്നെയാണെന്ന് അവര്‍ പറയുന്നു. നല്ല ചെലവ് വരുന്ന ഇനമാണ്. 1.60 മുതല്‍ രണ്ട് ലക്ഷം രൂപ വരെ ചെലവ് വരും. ചെലവ് മാത്രമല്ല.. പഠിപ്പിക്കാന്‍ ഗുരുക്കളെയും കിട്ടാനില്ലെന്നതാണ് പ്രധാന കാരണം.
ALSO READ: വാചാലം, സമകാലികം; മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന, കാണികളെ കണ്ണീരിലാഴ്ത്തി മൂകാഭിനയ വേദി
വലിയ കിരീടത്തിനൊപ്പം പൊന്‍നിറമുളള അരപ്പട്ട, ആദിശേഷന്റെ ഫണത്തെ അനുസ്മരിപ്പിക്കുന്ന കിരീടം, മുഖത്ത് ചായം, കണ്ണും പുരികവും നീട്ടിയെഴുത്തുന്നു. ഹസ്തകടകം, തോള്‍പ്പൂട്ട്, മാര്‍മാല, കഴുത്താരം, കച്ച, ചരമുണ്ട്, കച്ചമണി, ചിലമ്പ് എന്നീ വേഷവിധാനങ്ങള്‍. കന്നടയും തെലുങ്കും ചേര്‍ന്ന അവതരണം.