fbwpx
വിദ്യാർഥിനികളെ അശ്ശീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; മഹാരാഷ്ട്രയിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Aug, 2024 06:25 PM

വിദ്യാർഥിനികളെ നാല് മാസമായി അധ്യാപകൻ അശ്ശീല വീഡിയോകൾ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു

NATIONAL


മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ സ്കൂളിൽ വിദ്യാർഥിനികളെ അശ്ശീല വീഡിയോ കാണിച്ച് പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ല പരിഷത്ത് സ്കൂളിലെ ആറ് വിദ്യാർഥിനികളെയാണ് 47കാരനായ അധ്യാപകൻ, പ്രമോദ് മനോഹർ സർദാർ പീഡിപ്പിച്ചത്. അധ്യാപകനെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് ജില്ല പരിഷത്ത് ചീഫ് എക്സിക്യൂട്ടീവ് ബി. വൈഷ്ണവി പറഞ്ഞു. വിദ്യാർഥിനികളെ അശ്ശീല വീഡിയോ കാണിച്ച് പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തതായും, വിദ്യാർഥിനികളുടെ മൊഴി എടുത്തതായും പൊലീസ് മേധാവി ബച്ചൻ സിങ് അറിയിച്ചു.

READ MORE: നഴ്‌സറിയിൽ വിദ്യാർഥിനികൾക്കെതിരെ ലൈംഗിക പീഡനം; താനെയിൽ പ്രതിഷേധം ശക്തം

വിദ്യാർഥിനികളെ നാല് മാസമായി അധ്യാപകൻ അശ്ശീല വീഡിയോകൾ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനികൾ ബാലാവകാശ കമ്മീഷൻ്റെ ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തുവന്നത്.

READ MORE: തമിഴ്നാട്ടിലുള്ള സഹോദരന്റെ വിവരം തസ്മിത് ചോദിച്ചറിഞ്ഞിരുന്നുവെന്ന് പിതാവ്; തെരച്ചിൽ തുടരുന്നു

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെയിൽ നഴ്‌സറി സ്കൂളിൽ രണ്ട് വിദ്യാർഥിനികൾക്കെതിരെ ഉണ്ടായ ലൈംഗിക പീഡനം പുറത്തുവന്നതോടെ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. സ്കൂളിലെ ശുചീകരണത്തൊഴിലാളിയായിരുന്നു നാല് വയസുകാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. ബദ്ലാപൂരിൽ കടകൾ അടച്ചും, ട്രെയിൻ തടഞ്ഞും പ്രതിഷേധം അക്രമാസക്തമായിരുന്നു.

READ MORE: ജസ്‌ന കേസ്: ലോഡ്ജിലെ മുന്‍ജീവനക്കാരി രമണിയുടെ മൊഴി രേഖപ്പെടുത്തി

KERALA
സിപിഎമ്മിന് തലവേദനയാകുന്ന ബ്രഹ്‌മഗിരി; പൊതുനന്മയ്ക്ക് തുടങ്ങിയ പ്രസ്ഥാനം പേരുദോഷമുണ്ടാക്കി; സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
Also Read
user
Share This

Popular

KERALA
KERALA
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല