ആരോഗ്യ നില തൃപ്തിരകരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു
മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അഡ്വാനിയെ ഡൽഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് ഇദ്ദേഹത്തെ പരിചരിക്കുന്നത്.
രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ച വ്യക്തിയാണ് ലാല്‍ കൃഷ്ണ അഡ്വാനി. 2002 മുതൽ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായും 1999 ഒക്ടോബർ മുതൽ 2004 മെയ് വരെ കേന്ദ്ര ആഭ്യന്തരമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഒന്നിലധികം തവണ ബിജെപി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.