fbwpx
നിവിന്‍ പോളിക്കെതിരെ പീഡനപരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Sep, 2024 08:47 PM

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി

MALAYALAM MOVIE


നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കോതമംഗലം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

നിവിന്‍ പോളിയടക്കം ആറ് പേര്‍ക്കെതിരെയാണ് കേസ്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി. മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നവരാണ് കേസിലെ മറ്റ് പ്രതികള്‍. ആറു ദിവസം തടങ്കലിൽ വച്ച് പീഡിപ്പിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.

ദുബായി അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് വിവരം. നിർമാതാവ് എ.കെ. സുനിൽ രണ്ടാം പ്രതിയാണ്.


Also Read: 'അയ്യോ ഇത് എന്‍റെ സെറ്റിലാണോ നടന്നത്?'; വെളിപ്പെടുത്തലിനു പിന്നാലെ മോഹൻലാൽ വിളിച്ചതായി രാധിക ശരത്കുമാർ


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലെ കൂടുതല്‍ താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അഭിനേതാക്കള്‍ക്ക് പുറമേ സംവിധായകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നിവര്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നു. പരാതിക്കാരുടെ മൊഴിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റ് ഒഴിവാക്കാന്‍ സിദ്ദീഖ്, മുകേഷ്, ബാബുരാജ്, ഇടവേള ബാബു, ജയസൂര്യ, മണിയന്‍പിള്ള രാജു, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു.

KERALA
ആറ് വര്‍ഷം മുമ്പ് നടന്ന അരുംകൊല, മൂന്ന് വര്‍ഷം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലപാതകം നാള്‍വഴി
Also Read
user
Share This

Popular

KERALA
NATIONAL
പെരിയ ഇരട്ടക്കൊലപാതക കേസ്: മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാർ, 10 പേരെ കുറ്റവിമുക്തരാക്കി