ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് രൂപീകരിച്ച സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ നിർദേശത്തെ തുടർന്നാണ് കേസെടുത്തത്
എംഎൽഎയും നടനുമായ മുകേഷിനെതിരെ തൃശൂരിലും ലൈംഗികാതിക്രമ കേസ്. സംഭവത്തിൽ ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് രൂപീകരിച്ച സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ നിർദേശത്തെ തുടർന്നാണ് കേസെടുത്തത്.
2011 ൽ വടക്കാഞ്ചേരിയിലെ ഓട്ട് പാറയിലെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്ന് നടി എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. നാടകമേ ഉലകം എന്ന സിനിമയുടെ വാഴാലിക്കാവിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി. ഐപിസി 354, 294 B എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Also Read: മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം; മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്
ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസ് ആണ് മുകേഷിനെതിരെ ആദ്യം കേസെടുത്ത്. സിനിമയിൽ അവസരവും അമ്മയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഐപിസി 376(1) ബലാത്സംഗം, ഐപിസി 354, ഐപിസി 452, ഐപിസി 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുകേഷ് ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും പ്രത്യേക അന്വേഷണ സംഘം ജാമ്യാപേക്ഷയെ എതിർത്ത് രംഗത്തെത്തിയിരുന്നു. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമായിരുന്നു അന്വേഷണ സംഘത്തിൻ്റെ വാദം.
Also Read: സിനിമയിൽ ശക്തികേന്ദ്രമില്ല; പൊലീസ് അന്വേഷിക്കട്ടെ, ശിക്ഷ കോടതി തീരുമാനിക്കട്ടെ: മമ്മൂട്ടി