ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് മൂലമാണ് മരണ ദിവസം വരാൻ സാധിക്കാഞ്ഞതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു
അന്തരിച്ച മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് മൂലമാണ് മരണ ദിവസം വരാൻ സാധിക്കാഞ്ഞതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
ഭാവഗായകന്റെ അടുത്ത പാട്ട് ഇല്ല എന്നുള്ളത് വേദനയാണ്. വരും തലമുറകളെ കൂടി സന്തോഷിപ്പിക്കാനുള്ള പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. പി. ജയചന്ദ്രൻ കാലഘട്ടം താണ്ടി പുനസ്ഥാപിതനായ ഗായകനാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഈ മാസം ജനുവരി ഒൻപതിനാണ് പി. ജയചന്ദ്രൻ വിടവാങ്ങിയത്. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഏറെക്കാലമായി അർബുദം അടക്കമുള്ള വിവിധ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു.