സഹോദരൻ സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ് സുരേഷ്
തൃശൂരിൽ മദ്യ ലഹരിയിൽ 70 കാരിയായ അമ്മയെ അതിക്രൂരമായി മർദിച്ച് മകൻ. ദേശമംഗലം കൊണ്ടയൂരിലാണ് മകൻ സുരേഷ് അമ്മ ശാന്തയെ അടിച്ചു പരിക്കേൽപ്പിച്ചത്. സഹോദരൻ സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ് സുരേഷ്. മർദനത്തിൽ പരിക്കേറ്റ ശാന്തയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.