വെള്ളറട കിളിയൂർ സ്വദേശി ജോസിനെയാണ് മകൻ പ്രജിൻ വെട്ടിക്കൊലപ്പെടുത്തിയത്
തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയത് പണം ചോദിച്ചിട്ട് നൽകാത്തതിലെ വൈരാഗ്യമെന്ന് എഫ്ഐആർ. എഫ്ഐആറിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
ALSO READ: തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു; കൊലപാതകം നടത്തിയശേഷം പൊലീസിൽ കീഴടങ്ങി
വെള്ളറട കിളിയൂർ സ്വദേശി ജോസിനെയാണ് മകൻ പ്രജിൻ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടു കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.