ലൈസൻസ് ഇല്ലാത്തതിനാലാണ് മകന് കാറ് നൽകാതിരുന്നത് എന്ന് പിതാവ്
പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാറ് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ആണ് സംഭവം. കാർ പൂർണമായും കത്തിനശിച്ചു. കാറിലെ തീ പടർന്നതോടെ വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. കാറ് കത്തിച്ച നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ALSO READ: വായ്പാ തട്ടിപ്പ്; മലപ്പുറത്ത് മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്
കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പിതാവ് തന്നെ നൽകിയത് പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ലൈസൻസ് ഇല്ലാത്തതിനാലാണ് മകന് കാർ നൽകാതിരുന്നത് എന്ന് പിതാവ് പറഞ്ഞു. വീട്ടുപകരണങ്ങളും ഫർണിച്ചറുകളും ഇതിന്റെ ദേഷ്യത്തിൽ മകൻ തകർത്തു. ശേഷമാണ് പെട്രോൾ ഒഴിച്ച് കാർ കത്തിച്ചത് എന്നും പിതാവ് പറഞ്ഞു.