വരന്റെ കുടുംബത്തിനൊപ്പം ആഘോഷങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് വടകര എം.പി ഷാഫി പറമ്പിൽ ആണ്. പ്രതിപക്ഷ നേതാവും ശശി തരൂർ എം.പിയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
വടകര എംഎൽഎ കെ. കെ രമയുടെയും ടി.പി ചന്ദ്രശേഖരന്റെയും മകൻ അഭിനന്ദിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് പ്രമുഖർ. സ്പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ വധൂവരന്മാർക്ക് ആശംസ അറിയിക്കാൻ നേരിട്ട് എത്തി.
വിവാഹ തിരക്കിനിടയിലും കെ.കെ രമ എംഎൽഎ തന്നെ വേദിക്ക് മുന്നിൽ നിന്ന് അതിഥികളെ സ്വീകരിച്ചു. രാഷ്ട്രീയത്തിനപ്പുറം സ്നേഹവും സൗഹൃദവും നിറഞ്ഞ സ്വീകരണം. വരന്റെ കുടുംബത്തിനൊപ്പം ആഘോഷങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് വടകര എം.പി ഷാഫി പറമ്പിൽ ആണ്. പ്രതിപക്ഷ നേതാവും ശശി തരൂർ എം.പിയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
Also Read; "ആരോടും പരാതിയില്ല"; പത്ത് വര്‍ഷം മുൻപ് ബസില്‍ നിന്ന് അസഭ്യം പറഞ്ഞ് ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് മാപ്പ് നല്‍കി ദയാബായ്
സ്പീക്കർ എ.എൻ ഷംസീറും, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും , യു പ്രതിഭ എംഎൽഎയും, സിപിഎം നേതാവ് സുരേഷ് കുറുപ്പും വധൂവരന്മാർക്ക് ആശംസകൾ നേരാൻ നേരിട്ടത്തി. ചാത്തമംഗലം സ്വദേശി റിയയാണ് അഭിനന്ദിന്റെ വധു. വടകര വള്ളിക്കാട് വെച്ചായിരുന്നു വിവാഹം.