എഐജി പൂങ്കഴലിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യ ഘട്ടത്തില്‍ ഒന്‍പത് നടിമാരെ നേരില്‍ കണ്ട് മൊഴിയെടുക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. കമ്മിറ്റിക്ക് മുമ്പില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ നടിമാരുടെ മൊഴി എടുക്കും. ഇതിനായി എഐജി പൂങ്കഴലിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യ ഘട്ടത്തില്‍ ഒന്‍പത് നടിമാരെ നേരില്‍ കണ്ട് മൊഴിയെടുക്കും. മൊഴി നൽകാൻ താല്പര്യം പ്രകടിപ്പിക്കാത്ത അഭിനേതാക്കളെ അന്വേഷണസംഘം നേരിട്ട് കാണും.
ALSO READ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു
ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്.
ALSO READ : ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണം; നിര്‍ദേശവുമായി ഹൈക്കോടതി
എസ്ഐടിക്ക് റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം കൈമാറിയ ശേഷമേ മുദ്രവെച്ച കവറിലുള്ള റിപ്പോര്‍ട്ട് പരിശോധിക്കുകയുള്ളുവെന്ന് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചിരുന്നു.