സര്‍ക്കാരിന്റെ തന്നെ ഭാഗമായ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ഷെനിന്‍ മന്ദിരാട് ഓണ്‍ലൈനായാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
വനിതാ കമ്മീഷന്‍ മാതൃകയില്‍ സംസ്ഥാനത്ത് പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ഷെനിന്‍ മന്ദിരാടാണ് പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്.
സര്‍ക്കാരിന്റെ തന്നെ ഭാഗമായ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ഷെനിന്‍ മന്ദിരാട് ഓണ്‍ലൈനായാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
കേരളത്തില്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന സങ്കടം, പീഡനം, യുവാക്കളുടെ 40 ശതമാനം ആത്മഹത്യയും ഗാര്‍ഹിക പീഡനം മൂലമാണ് എന്ന് തുടങ്ങി ഒട്ടനവധി പരാതികള്‍ കേള്‍ക്കാന്‍ ആരുമില്ല എന്നൊക്കെയാണ് ഷെനിന്റെ നിവേദനത്തില്‍ പറയുന്നത്.
ALSO READ: പത്ത് ദിവസത്തെ പരിശ്രമം; അമരക്കുനിയില്‍ ഭീതി പടര്‍ത്തിയ കടുവ കൂട്ടിലായി
സ്ത്രീകള്‍ എന്ത് പറഞ്ഞാലും അവര്‍ക്കൊപ്പം നില്‍ക്കുന്ന രീതി തെറ്റാണ്. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ പരാതി കേള്‍ക്കാന്‍ പുരുഷ കമ്മീഷന്‍ അടിയന്തരമായി തുടങ്ങണം എന്നുമാണ് ഷെനിന്റെ ആവശ്യം.
NCP സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും, ജില്ലാ വൈസ് പ്രസിഡണ്ടുമാണ് ഷെനിന്‍. പുരുഷ കമ്മീഷന്‍ രൂപീകരിച്ചില്ലെങ്കില്‍, കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.
തനിക്ക് വ്യക്തിപരമായ അത്തരം അനുഭവം ഒന്നുമില്ലെങ്കിലും പലരുടെയും സാഹചര്യം കണ്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് പുരുഷ കമ്മീഷന്‍ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയതെന്നും ഷെനിന്‍ വ്യക്തമാക്കി.