ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെട്ടണ്‍ ആണ് സ്‌പൈഡര്‍ മാന്‍ 4ന്റെ സംവിധായകന്‍. 2026 ജൂലൈ 31നാണ് ചിത്രം തിയേറ്ററിലെത്തുക
സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് താരം സാഡി സിങ്ക് ടോം ഹോളണ്ടിനൊപ്പം സ്‌പൈഡര്‍ മാന്‍ 4ല്‍ പ്രധാന കഥാപാത്രമാകുന്നു. സാഡി സിങ്കിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെട്ടണ്‍ ആണ് സ്‌പൈഡര്‍ മാന്‍ 4ന്റെ സംവിധായകന്‍. 2026 ജൂലൈ 31നാണ് ചിത്രം തിയേറ്ററിലെത്തുക എന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'ഐഡിയ കുറച്ച് ക്രെയിസിയാണ്. പക്ഷെ ഇത് ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്തമാണ്. പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടുമെന്ന് തോന്നുന്നു', എന്നാണ് ടോം ഹോളണ്ട് ഗുഡ് മോണിംഗ് അമേരിക്ക ഷോയില്‍ കഴിഞ്ഞ വര്‍ഷം സിനിമയെ കുറിച്ച് പറഞ്ഞത്.
സ്‌പൈഡര്‍ മാന്‍ 4ന്റെ തിരക്കഥയെ കുറിച്ചും ടോം ഹോളണ്ട് സംസാരിച്ചിരുന്നു. 'മികച്ച തിരക്കഥയാണ് സ്‌പൈഡര്‍ മാന്‍ 4ന്റേത്. അതില്‍ ഇനിയും ജോലികള്‍ ചെയ്യാനുണ്ട്. എഴുത്തുകാര്‍ മികച്ച രീതിയില്‍ ജോലികള്‍ തുടരുകയാണ്. മൂന്ന് ആഴ്ച്ച മുന്നെയാണ് ഞാന്‍ തിരക്കഥ വായിച്ചത്. അത് എന്നില്‍ വല്ലാത്ത ഉന്‍മേഷം ഉണ്ടാക്കി', എന്നാണ് ടോം ഹോളണ്ട് റിച്ച് റോള്‍ പോഡ്കാസ്റ്റിനോട് പറഞ്ഞത്.
'സെന്‍ഡയയും ഞാനും ഒരുമിച്ചാണ് തിരക്കഥ വായിച്ചത്. ആരാധകര്‍ക്കായുള്ള നല്ലൊരു സിനിമയായിരിക്കും ഇത്. പക്ഷെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഞാന്‍ വളരെ ആവേശത്തിലാണ്. അത് എത്രയും പെട്ടന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. എല്ലാം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്, ഒന്ന് രണ്ട് കാര്യങ്ങള്‍ കൂടി ശരിയായാല്‍ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും', എന്നും ടോം കൂട്ടിച്ചേര്‍ത്തു.