ഗനി അഹമ്മദ് നിഗത്തിന്റെ ഇരട്ടഗോൾ മികവിലാണ് മലപ്പുറം തട്ടകത്തിൽ കോഴിക്കോട് സ്റ്റാറുകളായത്
സൂപ്പർ ലീഗ് കേരള മലബാർ ഡർബിയിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മലപ്പുറം എഫ്.സിയെ നിലംപരിശാക്കി കാലിക്കറ്റ് എഫ്.സി. ഗനി അഹമ്മദ് നിഗത്തിന്റെ ഇരട്ടഗോൾ മികവിലാണ് മലപ്പുറം തട്ടകത്തിൽ കോഴിക്കോട് സ്റ്റാറുകളായത്.
22, 90+8 മിനിറ്റുകളിലാണ് ഗനി ഗോൾവല കുലുക്കിയത്. 62ാം മിനിറ്റിൽ വിദേശ താരം കെർവൻസ് ബെൽഫോർട്ടും വലകുലുക്കി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് അദ്ദേഹം.
READ MORE: തിരുവോണ ദിനത്തിൽ കന്നിയങ്കം; 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; സ്ക്വാഡിൽ 7 മലയാളി താരങ്ങള്‍