പൊളിച്ചു മാറ്റൽ നടപടിക്ക് വിധേയമായവരിൽ ആശ്വസത്തിനെന്നോളം കോടതിയെ സമീപിച്ച വീട്ടുടമസ്ഥർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാനും കോടതി ഉത്തരവിട്ടു
ബുൾഡോസർ നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനെയും പ്രയാഗ്‌രാജ് ഭരണകൂടത്തേയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പൊളിക്കൽ
മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള നീക്കമാണ്. ഇത് ഭരണഘടനാവിരുദ്ധവും, മനുഷ്യത്വരഹിതവുമാണ് എന്ന് സുപ്രീം കോടതി വിമർശിച്ചു. ജസ്റ്റിസ് എ.എസ്. ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ബുൾഡോസറിനെതിരെ വിമർശനം ഉന്നയിച്ചത്.
അഭിഭാഷകന്റെയും പ്രൊഫസറുടെയും മറ്റ് വീടുകൾ നടപടിക്രമങ്ങൾ പാലിക്കാതെ പൊളിച്ചുമാറ്റിയതിന് ഉത്തർപ്രദേശ് സർക്കാരിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു. ബുൾഡോസർ നടപടിക്ക് ഒരു രാത്രി മുമ്പ് മാത്രമാണ് തങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് അഭിഭാഷകരായ സുൽഫിക്കർ ഹൈദർ, പ്രൊഫസർ അലി അഹമ്മദ് കോടതിയെ അറിയിച്ചിരുന്നു. പൊളിച്ചു മാറ്റൽ നടപടിക്ക് വിധേയമായവരിൽ ആശ്വസത്തിനെന്നോളം കോടതിയെ സമീപിച്ച വീട്ടുടമസ്ഥർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാനും കോടതി ഉത്തരവിട്ടു.