fbwpx
സ്ത്രീകൾ ഇനി വീടിന് പുറത്ത് മിണ്ടരുത്; പുതിയ നിയമവുമായി താലിബാൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Aug, 2024 06:26 AM

സ്ത്രീകളുടെ ശബ്ദം ആളുകളിൽ ദുഷ്പ്രവണത ജനിപ്പിക്കുമെന്നും അതിനാൽ വീടിന് പുറത്ത് സംസാരിക്കരുതെന്നുമാണ് താലിബാൻ പറയുന്നത്

WORLD


സ്ത്രീകൾ പൊതുഇടങ്ങളിൽ സംസാരിക്കുന്നതിനും മുഖം കാണിക്കുന്നതിനും വിലക്കേർപ്പെടുത്തി താലിബാൻ. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച പുതിയ 'സദ്ഗുണ' നിയമങ്ങളിലാണ് പൊതുഇടങ്ങളിൽ സ്ത്രീ ശബ്ദം മുഴങ്ങരുതെന്ന നിർദേശമുള്ളത്. സ്ത്രീ ശബ്ദം ആളുകളിൽ ദുഷ്പ്രവണത ജനിപ്പിക്കുമെന്നും, അതിനാൽ വീടിന് പുറത്ത് സംസാരിക്കരുതെന്നും താലിബാൻ പറയുന്നു. പുതിയ നിയമങ്ങൾക്ക് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

സ്ത്രീകൾ കട്ടിയുള്ള വസ്ത്രം ധരിച്ചേ പുറത്തിറങ്ങാവൂ, മുഖമുൾപ്പെടെ പൂർണമായും മറച്ചിരിക്കണം, പൊതുസ്ഥലത്ത് സ്ത്രീ ശബ്ദം ഉയരരുത്, സ്ത്രീകൾ പാടുന്നതും വായിക്കുന്നതും ഉൾപ്പെടെയുള്ള ശബ്ദം വീടിന് പുറത്തേക്ക് കേൾക്കരുത്... ഇങ്ങനെ നീളുന്നു താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകരിച്ച പുതിയ നിയമാവലിയിലെ നിയമങ്ങൾ. പ്രലോഭനവും അസന്മാർഗിക പ്രവൃത്തികളും തടയാനായാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങളെന്ന് താലിബാൻ വാദിക്കുന്നു.

ALSO READ: നിരോധിച്ചിട്ടും! അഫ്ഗാനിസ്ഥാനിൽ ചെറുത്തുനിൽപ്പിൻ്റെ പുതിയ രൂപമായി രഹസ്യ ബ്യൂട്ടി സലൂണുകൾ

“പ്രായപൂർത്തിയായ ഒരു സ്‌ത്രീ അത്യാവശ്യത്തിന് വീട് വിട്ട് പോകുമ്പോഴെല്ലാം അവളുടെ ശബ്ദവും മുഖവും ശരീരവും മറച്ചുവെക്കാൻ ബാധ്യസ്ഥനാണ്,” പുതിയ നിയമത്തിൽ പറയുന്നു. ഇനി മുതൽ അഫ്ഗാൻ സ്ത്രീകൾ ഭർത്താവോ അല്ലെങ്കിൽ രക്തബന്ധമുള്ളതോ അല്ലാത്ത പുരുഷന്മാരെ നേരിട്ട് കാണാൻ പാടില്ല. കൂടാതെ അനുയോജ്യമായ പുരുഷ അകമ്പടിയില്ലാത്ത സ്ത്രീകളെ കയറ്റി യാത്ര ചെയ്യുകയാണെങ്കിൽ ടാക്സി ഡ്രൈവർമാരും ശിക്ഷിക്കപ്പെടും. പുരുഷൻമാർ വീടിന് പുറത്തായിരിക്കുമ്പോൾ പൊക്കിൾ മുതൽ കാൽമുട്ട് വരെ ശരീരം മറയ്ക്കണം. പുതിയ നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന സ്ത്രീകളെയോ പെൺകുട്ടികളെയോ താലിബാൻ ഉദ്യോഗസ്ഥർക്ക് തടവിലിടുകയും ശിക്ഷിക്കുകയും ചെയ്യാം.

ALSO READ: താടി വളർത്തിയില്ല , സുരക്ഷാ സേനയിലെ 280 പേരെ പിരിച്ചുവിട്ട് താലിബാൻ

താലിബാൻ്റെ പുതിയ നിയമങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. താലിബാൻ 2021 ഓഗസ്റ്റിൽ അധികാരമേറ്റ ശേഷം, സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ ഹനിക്കുന്ന തരത്തിൽ "അസഹനീയമായ നിയന്ത്രണങ്ങൾ" ഏർപ്പെടുത്തുന്നതായി അഫ്ഗാനിസ്ഥാനിലെ പ്രത്യേക യുഎൻ പ്രതിനിധി റോസ ഒതുൻബയേവ പറയുന്നു.

"അഫ്ഗാനിസ്ഥാൻ്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വിഷമകരമായ ഒരു കാഴ്ചയാണിത്. വിശാലവും ചിലപ്പോൾ അവ്യക്തവുമായ ലംഘനങ്ങൾ അടിസ്ഥാനമാക്കി ആരെയും ഭീഷണിപ്പെടുത്താനും തടങ്കലിൽ വെക്കാനും, അവിടെ ധാർമിക പരിശോധകർക്ക് വിവേചനാധികാരമുള്ള അധികാരം ഉണ്ട്," ഞായറാഴ്ച നടത്തിയ  പ്രസ്താവനയിൽ റോസ ഒതുൻബയേവ പറയുന്നു.

പുതിയ നിയമങ്ങൾ അഫ്ഗാനിസ്ഥാൻ്റെ ആഭ്യന്തര, അന്തർദേശീയ നിയമപരമായ ബാധ്യതകൾക്ക് വിരുദ്ധമാണെന്ന് അഫ്ഗാൻ ലോയേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മിർ അബ്ദുൾ വാഹിദ് സാദത്ത് റുക്ഷാന വ്യക്തമാക്കി. “ഇത് ഇസ്‌ലാമിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇസ്ലാമിൽ ബലപ്രയോഗത്തിലൂടെയോ സ്വേച്ഛാധിപത്യത്തിലൂടെയോ ഒരിക്കലും ഗുണങ്ങൾ പ്രചരിപ്പിക്കാൻ കഴിയില്ല. ഈ പ്രമാണം അഫ്ഗാനിസ്ഥാൻ്റെ ആഭ്യന്തര നിയമങ്ങൾ ലംഘിക്കുക മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിലെ വ്യാപകമായി ലംഘിക്കുകയും ചെയ്യുന്നു," റുക്ഷാന പറഞ്ഞു.

ALSO READ:'അഫ്ഗാനിലെ സർക്കാർ ജീവനക്കാർ അഞ്ച് തവണ പള്ളിയിലെത്തി പ്രാർഥിക്കണം'; ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് താലിബാൻ

യുഎസ് പിന്തുണയുള്ള ഗവൺമെൻ്റിൽ നിന്ന് അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള മൂന്ന് വർഷത്തിനുള്ളിൽ, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ക്രൂര നിയമങ്ങൾ നടപ്പിലാക്കാൻ താലിബാൻ ശ്രമിച്ചു. പൊതുജീവിതത്തിൻ്റെ മിക്കവാറും എല്ലാ മേഖലകളിൽ നിന്നും സ്ത്രീകളെയും പെൺകുട്ടികളെയും ഒഴിവാക്കിയ താലിബാൻ, അവർക്ക് നീതിന്യായ വ്യവസ്ഥയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഈ വർഷമാദ്യം വ്യഭിചാരം നടത്തുന്ന സ്ത്രീകൾക്കെതിരെ പരസ്യമായി ചാട്ടവാറടിയും കല്ലെറിയലും പുനരാരംഭിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു.


KERALA
നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി
Also Read
user
Share This

Popular

KERALA
WORLD
സുനിതയെ കാണാം, പ്രസവാനന്തര ഉന്മാദത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ ജീവിതം