ചൊക്ലി മൊട്ടയിലുള്ള കനറാ ബാങ്കിന്റെ എടിഎമ്മിലാണ് അപകടം നടന്നത്.
ATM
എടിഎം തകരാര്‍ പരിഹരിക്കാനെത്തിയ ടെക്‌നീഷ്യന്‍ ഷോക്കേറ്റു മരിച്ചു. കീച്ചേരി അഞ്ചാംപീടികയിലെ സുനില്‍കുമാറാണ് മരിച്ചത്. കണ്ണൂര്‍ ചൊക്ലിയിലാണ് സംഭവം.
ചൊക്ലി മൊട്ടയിലുള്ള കനറാ ബാങ്കിന്റെ എടിഎമ്മിലാണ് അപകടം നടന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി എടിഎം തകരാറിലായിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് സുനില്‍കുമാര്‍ എത്തിയത്.
ALSO READ: ചോദ്യപേപ്പർ ചോർച്ച: പ്രതിയും സർക്കാർ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
എടിഎം നന്നാക്കുന്നതിനിടെ സുനില്‍ കുമാര്‍ ഷോക്കേറ്റ് വീഴുകയായിരുന്നു. നാട്ടുകാരാണ് വീണു കിടക്കുന്ന നിലയില്‍ സുനില്‍ കുമാറിനെ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് എടിഎം മെഷീനില്‍ നിന്നാണ് പരുക്കേറ്റതെന്ന് വ്യക്തമായത്.
ALSO READ: 'കുട്ടികളുടെ പുകവലി നല്ല ശീലമല്ല; എക്‌സൈസ് അതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല'; സജി ചെറിയാന് എം.ബി. രാജേഷിന്റെ മറുപടി