ലോറിക്കും കെഎസ്ആർടിസി ബസ്സിനും ഇടയില്‍ കാർ കുടുങ്ങുകയായിരുന്നു
കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ മരിച്ചു. എലത്തൂർ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. ലോറിക്കും കെഎസ്ആർടിസി ബസ്സിനും ഇടയില്‍ കാർ കുടുങ്ങുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവറടക്കമുള്ള മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
Also Read: ചേന്ദമംഗലം കൂട്ടക്കൊല: 'സഹോദരിയെക്കുറിച്ച് മോശമായി സംസാരിച്ചു'; പ്രകോപനകാരണം വെളിപ്പെടുത്തി പ്രതി
ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് കാർ, ബസ്സിനും ലോറിക്കും ഇടയിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച് വീണിട്ടും മുന്നോട്ട് നീങ്ങിയ ബസ്സിൽ ചാടിക്കയറി ബ്രേക്കിട്ട ഡ്രൈവർ വിജയകുമാർ രക്ഷിച്ചത് 49 പേരുടെ ജീവനാണ്. അപകടത്തിൽ ബസ്സിലെ യാത്രക്കാർക്കും പരിക്കേറ്റിരുന്നു. ലോറിയുടെ ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപെട്ടത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read: VIDEO | കണ്ണൂരിൽ ആംബുലൻസിൻ്റെ വഴി തടഞ്ഞ് കാർ യാത്രികൻ; ഹൃദയാഘാതമുണ്ടായ രോഗി യാത്രാ മധ്യേ മരിച്ചു