20 മാസത്തിനിടെ 117 കുഞ്ഞുങ്ങളയാണ് ദത്ത് നൽകിയതായും സെക്രട്ടറി അരുൺ ഗോപി അറിയിച്ചു
ക്രിസ്മസ് പുലരിയിൽ അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് പേരിട്ടു. സ്നിഗ്ധ എന്നാണ് കുഞ്ഞിന് പേരിട്ടത്. ചടങ്ങിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുക്കുത്തു. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചതെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.
ഇതിൽ 12 പെൺകുഞ്ഞുങ്ങളും 10 ആൺ കുഞ്ഞുങ്ങളുമാണ് ഉള്ളത്. 20 മാസത്തിനിടെ 117 കുഞ്ഞുങ്ങളയാണ് ദത്ത് നൽകിയതായും സെക്രട്ടറി അരുൺ ഗോപി അറിയിച്ചു. ഇന്ന് രാവിലെയാണ് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ നവജാതശിശുവിനെ ലഭിച്ചത്.
പുലര്‍ച്ചെ 5.50 നാണ് 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഫേസ്ബുക്കിലൂടെ മന്ത്രി വീണാ ജോര്‍ജാണ് സന്തോഷവാർത്ത പങ്കുവച്ചത്. ക്രിസ്തുമസ് പുലരിയില്‍ ജനിച്ച കുഞ്ഞ് മകള്‍ക്ക് അനുയോജ്യമായ പേര് ക്ഷണിക്കുന്നതായും മന്ത്രി അറിയിച്ചിരുന്നു.