fbwpx
അഭിമാനം ചോദ്യം ചെയ്യുന്ന സമൂഹത്തിന് മുന്നില്‍ നടന്റെ പേര് വെളിപ്പെടുത്തണമെന്ന് പറഞ്ഞത് മക്കള്‍; ജയസൂര്യക്കെതിരെ പരാതിക്കാരി
logo

ന്യൂസ് ഡെസ്ക്

Posted : 30 Aug, 2024 01:00 PM

ജയസൂര്യ തന്നെയാണ് പ്രതിയെന്നും പരാതിക്കാരി വെളിപ്പെടുത്തി

HEMA COMMITTE REPORT


നടന്‍ ജയസൂര്യക്കെതിരെ വെളിപ്പെടുത്തലുമായി പരാതിക്കാരി. ആദ്യം പേര് പറയാതിരുന്നത് മക്കള്‍ സമ്മതിക്കാത്തതുകൊണ്ടാണ്. പിന്നീട് മക്കള്‍ അമ്മയുടെ അഭിമാനം ചോദ്യം ചെയ്യുന്ന സമൂഹത്തിന് മുന്നില്‍ പേര് പറയണമെന്ന് പറഞ്ഞു. ജയസൂര്യ തന്നെയാണ് പ്രതിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. മാധ്യമങ്ങളോടായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.

പരാതിക്കാരിയുടെ വാക്കുകള്‍ :

എന്നെ പോലൊരാള്‍ ഉള്ള അനുഭവം ഇല്ല എന്ന് പറയുമോ ഉണ്ടെന്ന് പറയുമോ? ഉറപ്പായിട്ടും ഉണ്ടെന്ന് പറയും. അപ്പോള്‍ 2013ല്‍ റിലീസ് ആയ ഒരു പടത്തിലെ സൂപ്പര്‍താരത്തില്‍ നിന്ന് എനിക്ക് വിത്ത് ഔട്ട് കണ്‍സെന്റ് ഒരു അനുഭവം ഉണ്ടായി. അതെന്താണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരത്തെ ഞാന്‍ പറഞ്ഞതാണ്. ആ അഭിമുഖത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. എന്റെ ജീവിതവുമായി ബന്ധപ്പെട്ടത് എന്റെ അനുഭവവമാണ്. അതില്‍ വലിയ നടി ചെറിയ നടി എന്നൊന്നുമില്ല. എന്നെ സംബന്ധിച്ച് ഒരു സ്ത്രീയുടെ ഡിഗ്നിറ്റി എന്ന് പറയുന്നത് അത് ഏത് തരത്തിലാണെങ്കിലും ഒരേ പോലെയാണ്. അതിന്റെ വാല്യൂ എന്ന് പറയുന്നത് ഒന്നാണ്. അവര്‍ക്ക് നേരയുള്ള ആക്രമണങ്ങളില്‍ എല്ലാവര്‍ക്കും ഒരേ പോലെ തന്നെയാണ് വേദനയുണ്ടാകുന്നത്. അപ്പോള്‍ ഞാന്‍ അതേ കുറിച്ച് സംസാരിച്ചു. പക്ഷെ മാധ്യമങ്ങള്‍ അത് ഏറ്റെടുത്ത് കഴിഞ്ഞപ്പോള്‍ എനിക്കും തൊടുപുഴയുള്ള ഒരു സൂപ്പര്‍ താരത്തില്‍ നിന്നും ഇങ്ങനെയൊരു അനുഭവം കിട്ടി. നമ്മുടെ പ്രൈം ചാനലുകളെല്ലാം മര്യാദയ്്ക്ക് ആ വാര്‍ത്ത കൊടുത്തപ്പോള്‍ ഓണ്‍ലൈന്‍ മീഡിയ അതിനെ വേറൊരു സംസാരത്തിലേക്ക് കൊണ്ടുവന്നു. സോണിയ മല്‍ഹാര്‍ ഉത്തരം പറയണം. കാരണം ഫെയിമിന് വേണ്ടി, അവര്‍ കള്ളിയാണ് ഫേക്കാണ് ഒരു സൂപ്പര്‍ താരത്തെ പിടിച്ച് ഇതിലേക്ക് വെക്കുന്നു. ഹേമ കമ്മിറ്റി എന്ന റിപ്പോര്‍ട്ട്് വെച്ചിട്ട് അവര്‍ അതിന്റെ ക്രെഡിറ്റ് എടു്ക്കാന്‍ വരുന്നു തുടങ്ങി ഒരുപാട് ആരോപണങ്ങള്‍ എനിക്കെതിരെ വന്നു.

അതുപോലെ 2 കോടി രൂപ വാങ്ങി ഈ കേസ് ഒത്തുതീർപ്പാക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ പേര് പറയുന്നില്ല, ഇങ്ങനെ തുടങ്ങി പല ആരോപണങ്ങളും വരുന്നുണ്ട്. ന്യൂസ് 18 തുടങ്ങി വെച്ച കാര്യം ഇപ്പോള്‍ എല്ലാ മാധ്യമങ്ങളിലും ഇപ്പോള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതെന്തുകൊണ്ട് പറയേണ്ടിവന്നു എന്ന് വെച്ചാല്‍ , എന്റെ കണ്ണില്‍ കണ്ടതും ഞാന്‍ അനുഭവത്തില്‍ വന്നതുമായിട്ടുള്ള കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ പറയുന്ന വിഷയങ്ങളാണ്. സത്യത്തില്‍ 2008-2009 കാലം മുതല്‍ ഞാന്‍ ഈ മേഖലയിലുണ്ട്. ചെറിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കുഞ്ഞു കുഞ്ഞു വേഷങ്ങളിലൂടെയാണ് വന്നത്. പിന്നെ എന്റെ നേരെ വരുന്ന കാര്യങ്ങള്‍ ഞാന്‍ ബ്ലോക്ക് ചെയ്യാറുണ്ട്. പച്ചയ്ക്ക് ചോദിക്കുന്ന സാധനങ്ങളുണ്ട്. അത് പച്ചയ്ക്ക് തന്നെ മുഖത്ത് നോക്കി ഏത് വലിയവനോടും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എന്നെ അങ്ങനെയുള്ളവര്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ മെയിന്‍ സ്ട്രീം സിനിമകളില്‍ എനിക്കൊരിടം പണ്ടേ ഇല്ല. എനിക്ക് കംഫര്‍ട്ട് ആകുന്ന സിനിമകളില്‍ മാത്രമെ ഞാന്‍ അഭിനയിക്കുകയുള്ളൂ എന്നുള്ളതാണ്. നമ്മളെല്ലാം മാലാഘമാരാണ് അങ്ങനെയല്ല. നമ്മളെ വില പറഞ്ഞുകൊണ്ട് നമുക്ക് ചാന്‍സ് തരാം എന്ന് പറഞ്ഞ് സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒരു കോളിന് ഞാന്‍ പോയിട്ടില്ല. അതിന് എനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ്. അങ്ങനെ കുറേ ശത്രുക്കള്‍ പൂര്‍ണ്ണമായും എനിക്കുണ്ട് ഇന്‍ഡസ്ട്രിയില്‍. അപ്പോള്‍ നമ്മള്‍ ഒതുക്കപ്പെട്ടു.

എനിക്ക് നട്ടെല്ല് നിവര്‍ത്തി നിന്ന് പറയാന്‍ പറ്റും. നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി എന്റെ കയ്യിലുണ്ട്. എനിക്ക് ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. സേയ്ഫ് സോണില്‍ നിന്നുകൊണ്ട് വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് പൈസ കുറവായിരിക്കും. 12 വര്‍ഷമായിട്ട് ഞാന്‍ തിരുവനന്തപുരത്തുണ്ട്. 2015ലാണ് എന്റെ ഭര്‍ത്താവിന് കാന്‍സര്‍ വന്ന് മരണപ്പെടുന്നത്. എന്നിട്ടും ഞാന്‍ ഇവിടെ തന്നെയുണ്ട് എവിടെയും പോയിട്ടില്ല. എനിക്ക് ഒരു എന്‍ജിഓ ഉണ്ട്. കഴിഞ്ഞ 19 വര്‍ഷമായിട്ട് ഞാന്‍ ഈ തെരുവിലെ ആളുകള്‍ക്കൊപ്പമാണ്. സിനിമ നടി എന്ന് അറിയപ്പെടുന്നത് ക്രെഡിറ്റായി കരുതുന്നില്ല. സാമൂഹ്യ പ്രവര്‍ത്തകയെന്ന് അറിയപ്പെടാനാണ് ആഗ്രഹം.

രാഷ്ട്രീയക്കാര്‍ കെട്ടിയിറക്കിയ ആളല്ല ഞാന്‍. കുട്ടികള്‍ സമ്മതിക്കാത്തത് കൊണ്ടാണ് ആദ്യം പേര് പറയാതിരുന്നത്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് ആദ്യം മനസ്സിലായിട്ടില്ലായിരുന്നു. പിന്നീട് മക്കള്‍ പേര് പറയണമെന്ന് പറഞ്ഞു. അമ്മയുടെ അഭിമാനം ചോദ്യം ചെയ്യുന്ന സമൂഹത്തിന് മുന്നില്‍ പേര് പറയണമെന്ന് പറഞ്ഞു. ജയസൂര്യ തന്നെയാണ് പ്രതി
ആ നടനുമായി ഇപ്പോഴും കോണ്‍ടാക്ട് ഉണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചിട്ടുണ്ട്. ശരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. അനുവാദമില്ലാതെ കടന്നുപിടിച്ചതാണ്. പിന്നീട് തന്നെ ജയസൂര്യ ബുദ്ധിമുട്ടിച്ചിട്ടില്ല. വാഷ് റൂമില്‍ പോയി വന്നപ്പോള്‍ കടന്നു പിടിച്ചു. അതൊരു വലിയ നടനായിരുന്നു. ഞാന്‍ കരഞ്ഞുകൊണ്ട് തള്ളിമാറ്റി തീരെ ഇഷ്ടമായില്ല എന്ന് പറഞ്ഞു. അപ്പോള്‍ ക്ഷമിക്കണം, പെട്ടെന്ന് പറ്റിയതാണെന്ന് നടന്‍ പറഞ്ഞു. എന്നെ വലിയ ഇഷ്ടമാണെന്നും ഡ്രസും സ്വഭാവവും ഇഷ്ടമാണെന്നും പറഞ്ഞു. ആരും കണ്ടിട്ടില്ല, പ്രശ്‌നമാക്കുമോ എന്ന് ചോദിച്ചു. വലിയ നടന്നല്ലേ, അതുകൊണ്ട് ഞാന്‍ ഇല്ലെന്ന് പറഞ്ഞു. ഇനി സുഹൃത്തുക്കളായി തുടരാം, ഇനി തൊടില്ലെന്ന് പറയുകയായിരുന്നു.

NATIONAL
വ്യക്തിഹത്യ നടത്തുന്നു, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; പുഷ്പ 2 വിവാദത്തില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍
Also Read
user
Share This

Popular

KERALA
KERALA
സുനിതയെ കാണാം, പ്രസവാനന്തര ഉന്മാദത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ ജീവിതം