ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പാർട്ടിവിരുദ്ധ പോസ്റ്റിടുന്നവരെയും അതിന് പ്രേരിപ്പിക്കുന്നവരേയും പുറത്താക്കും എന്ന മുന്നറിയിപ്പും പാർട്ടി സെക്രട്ടറി നല്‍കി
കമ്മ്യൂണിസ്റ്റ് പാർട്ടി എന്ത് എന്തിന് എന്നത് ശരിയായി പഠിക്കേണ്ടത് പുതിയവരും പഴയവരുമായ എല്ലാ അംഗങ്ങളുടെയും കടമയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നവയുഗം വാരികയിലെഴുതിയ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ വിമർശനങ്ങള്‍.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആകില്ല: എ.കെ. ബാലന്‍
പാർട്ടി താല്പര്യങ്ങൾക്ക് വിരുദ്ധമായി നവമാധ്യമങ്ങളിൽ ഇടപെടുന്നത് ഗുരുതരമായ തെറ്റാണ്. ബോധപൂർവ്വം തെറ്റ് ആവർത്തിച്ചാൽ ബന്ധപ്പെട്ട ഘടകങ്ങൾക്ക് നടപടി എടുക്കാം. ചിലർ പാർട്ടി കാർഡ് കത്തിച്ചപ്പോഴും ബിജെപിയിൽ ചേർന്നപ്പോഴും ചില സഖാക്കൾ കൊടുത്ത പ്രാധാന്യം ശ്രദ്ധിക്കണം. അവരുടെ കൂറ് പാർട്ടിയോട് തന്നെയാണോ എന്നും ബിനോയ് വിശ്വം ചോദിച്ചു. നടപടിക്ക് വിധേയരായവർ സമാന്തരമായി പ്രവർത്തിക്കുന്നതിനെ ചിലർ വെള്ളപൂശുന്നു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പാർട്ടിവിരുദ്ധ പോസ്റ്റിടുന്നവരെയും അതിന് പ്രേരിപ്പിക്കുന്നവരേയും പുറത്താക്കും എന്ന മുന്നറിയിപ്പും പാർട്ടി സെക്രട്ടറി നല്‍കി.