കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നും യുവാവ് പറഞ്ഞു.
കൊയിലാണ്ടിയിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ കണ്ടെത്തി. കൊയിലാണ്ടി ദേശീയപാതയിലെ കാട്ടിലെപീടികയിൽ കാറിനുള്ളിലാണ് യുവാവിനെ ബന്ദിയാക്കിയ നിലയിൽ കണ്ടെത്തിയത്. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിൽ കെട്ടിയിട്ടത്. തന്നെ ബന്ദികളാക്കിയ സംഘം കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു. സ്വകാര്യ എടിഎമ്മിൽ നിറക്കാനുള്ള പണമാണ് നഷ്ടമായത്. കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നും യുവാവ് പറഞ്ഞു.
ALSO READ: കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍
ഇന്ന് വൈകിട്ടോടെയാണ് റോഡരികിൽ നിർത്തിയ കാറിനുള്ളിൽ യുവാവിനെ കയറുകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്താകെ മുളക് പൊടി വിതറിയിരുന്നു. സംശയം തോന്നിയ നാട്ടുകാർ കാറിനുള്ളിലേക്ക് നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ALSO READ: സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതം; നവീനെ കുരുക്കാന്‍ മനഃപൂര്‍വ്വം തയ്യാറാക്കിയ ദൃശ്യങ്ങളെന്ന് ബന്ധു