ഭൗതിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും വേണ്ട പാഠങ്ങൾ വേദങ്ങളിൽ അടങ്ങിയിട്ടുണ്ടെന്നും ഭാഗവത് പറഞ്ഞു
സിടി സ്കാനിന് പിന്നിലെ ശാസ്ത്രമെന്തെന്ന് വേദങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആർ എസ് എസ് നേതാവ് മോഹൻ ഭഗവത്. വേദങ്ങൾ അറിവിൻ്റെ നിധിയാണെന്നും സനാതന ധർമം ഉയർന്നുവരേണ്ട സമയമാണിതെന്നും ആർ എസ് എസ് മേധാവി പറഞ്ഞു. ഭൗതിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും വേണ്ട പാഠങ്ങൾ വേദങ്ങളിൽ അടങ്ങിയിട്ടുണ്ടെന്നും ഭഗവത് പറഞ്ഞു.
ജീവിതം അടിസ്ഥാനപരമായി മതത്തിൽ അധിഷ്ഠിതമാണെന്നും ഭഗവത് വിശദീകരിച്ചു. ഇതിനിടെയാണ് വേദങ്ങളേയും സിടി സ്കാനിനെയും കുറിച്ച് പറഞ്ഞത്. വേദങ്ങളിൽ സിടി സ്കാനിനെ കുറിച്ച് പറഞ്ഞിട്ടില്ലെങ്കിലും അതിന്റെ പിന്നിലെ ശാസ്ത്രത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മോഹൻ ഭഗവതിന്റെ അഭിപ്രായം.
Also Read: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു:മൂന്ന് വിമതരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി
ആധുനിക ശാസ്ത്രം ഉണ്ടാകുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഭൂമി സൂര്യനിൽ നിന്ന് എത്ര ദൂരെയാണെന്നും സൂര്യപ്രകാശം ഭൂമിയിലെത്താൻ എത്ര സമയമെടുക്കുമെന്നും വേദങ്ങൾ സൂചിപ്പിച്ചിരുന്നെന്നും പ്രസംഗത്തിൽ ഭഗവത് പറഞ്ഞു.