സ്വർണ ഹൃദയമുള്ള മനുഷ്യനെന്നാണ് രത്തൻ ടാറ്റയെ കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ അനുസ്മരിച്ചത്.
അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് അനുശോചനമർപ്പിച്ച് കായികലോകം. 'ഒരു യുഗത്തിന്റെ അവസാനം' എന്ന് പറഞ്ഞാണ് ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് രത്തൻ ടാറ്റയെ അനുസ്മരിച്ചത്. അദ്ദേഹം ദയ എന്ന വാക്കിന്റെ പര്യായമാണെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ എഴുതി. അവസാനമില്ലാത്ത സേവനങ്ങൾക്ക് നന്ദി. നിങ്ങളെന്നും ഈ ലോക്ജത്ത് ഓർമിക്കപ്പെടുമെന്നും സൂര്യ എക്സില്‍ കുറിച്ചു.
ALSO READ: "വേഗം നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കണം... പക്ഷേ ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കണം": രത്തൻ ടാറ്റ
രാജ്യത്തെ മുഴുവനും പ്രചോദിപ്പിച്ച മനുഷ്യനായിരുന്നു രത്തൻ ടാറ്റായെന്നാണ് ഒളിംപിപിക്‌സ് മെഡൽ ജേതാവ് നീരജ് ചോപ്ര പറഞ്ഞത്. അദ്ദേഹത്തിനൊപ്പമുള്ള സംഭാഷണം ഒരിക്കലും മറക്കില്ലെന്നും നീരജ് ചോപ്ര എക്സിൽ പങ്കുവെച്ച അനുശോചന കുറിപ്പിൽ എഴുതി.
അതേസമയം, സ്വർണ ഹൃദയമുള്ള മനുഷ്യനെന്നാണ് രത്തൻ ടാറ്റയെ കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ അനുസ്മരിച്ചത്. തന്റെ ജീവിതം പോലെ മറ്റുള്ളവർക്കും മികച്ച ജീവിത നിലവാരം നൽകാൻ അദ്ദേഹം പ്രയത്‌നിച്ചുവെന്നും രോഹിത് ശർമ എക്സിൽ കുറിച്ചു.
ALSO READ: 'രത്തൻ ടാറ്റ ദീർഘവീക്ഷണവും, അനുകമ്പയുമുള്ള വ്യക്തി'; അതീവ ദുഃഖിതനെന്ന് പ്രധാനമന്ത്രി
താങ്കളുടെ മഹത്വം താങ്കളുണ്ടാക്കിയ സ്ഥാപനങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും ഈ ലോകത്ത് എക്കാലത്തും ജ്വലിച്ചു നില്‍ക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കുറിച്ചു. ഭാരതത്തിന്റെ യഥാർഥ രത്നമാണ് രത്തൻ ടാറ്റായെന്നാണ് വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അധ്യായങ്ങളിലൊന്നാണ് രത്തൻ ടാറ്റായെന്ന് മുൻ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മൺ അഭിപ്രായപ്പെട്ടു.