fbwpx
നിർണായക നീക്കവുമായി കേന്ദ്രസർക്കാർ; ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Sep, 2024 06:28 PM

പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

NATIONAL



'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രി സഭ. പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ശുപാർശയ്ക്കാണ് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. വരുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബില്ലിൻ്റെ കരട് അവതരിപ്പിച്ചേക്കും. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി 2029 മുതലാണ് ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്ക്, ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചത്. ശുപാർശ ഇപ്പോൾ കേന്ദ്രമന്ത്രിസഭാ കൂടി അംഗീകരിച്ചതോടെ രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്.


ALSO READ: നിലവിലെ ഭരണഘടനയ്ക്ക് കീഴിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല, പ്രധാനമന്ത്രി പറയുന്നത് മുഴുവൻ വിശ്വസിക്കരുത്; പി. ചിദംബരം


'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് ബിജെപി സർക്കാരിൻ്റെ പ്രഖ്യാപിത മുദ്രാവാക്യമാണ്. ഈ പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ രാജ്യത്തെ ഒറ്റ തെരഞ്ഞെടുപ്പിനെ അനുകൂലിക്കണം. ഈ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ പുരോഗതിയെ മോശമായി ബാധിക്കുമെന്നും മോദി സ്വാതന്ത്ര്യ ദിനത്തിൽ പറഞ്ഞിരുന്നു.

രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ ഒരു നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിൻ്റെ പരിഗണനയിലുള്ള ഒരു നിർദ്ദേശമാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. 2014ലാണ് ഇത്തരമൊരാശയം മോദി സർക്കാർ അവതരിപ്പിക്കുന്നത്. 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ നിർദ്ദേശം.

അതേസമയം, ഇത്തരമൊരു സംവിധാനം നിലവിൽ സാധ്യമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നും കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും വ്യക്തമാക്കിയിരിക്കുന്നു. നിലവിലെ ഭരണഘടനയ്ക്ക് കീഴിൽ അത് നടപ്പിലാക്കുക സാധ്യമല്ല. അതിനു കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും ആവശ്യമാണ്. എന്നാൽ ആ ഭരണഘടനാ ഭേദഗതികൾ ലോക്‌സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാനുള്ള ഭൂരിപക്ഷം മോദിക്കില്ല എന്നും ചിദംബരം പറഞ്ഞിരുന്നു.

KERALA
തത്തമംഗലം സ്‌കൂളിലെ ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവം; എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് പൊലീസ്
Also Read
user
Share This

Popular

KERALA
CHRISTMAS
വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി