പുലർച്ചെ മൂന്നു മണിയോടെയാണ് മോഷണം നടന്നത്.
മാറാത്തി ചലച്ചിത്ര സംവിധായിക സ്വപ്ന വാഗ്മരെ ജോഷിയുടെ വീട്ടിൽ മോഷണം. മുംബൈയിലെ ആറാം നിലയിലുള്ള അപ്പാർട്ട്‌മെൻ്റിൽ നിന്നാണ് 60,000 രൂപ മോഷണം പോയത്. പൈപ്പ് വഴി കയറി തുറന്നിട്ട ജനാലയിലൂടെയാണ് മോഷ്ടാവ് വീടിനുള്ളിലേക്ക് എത്തിയത്. ഇതിൻ്റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു. സംഭവത്തിൽ മുംബൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പുലർച്ചെ മൂന്നു മണിയോടെയാണ് മോഷണം നടന്നത്. ടീ ഷർട്ടും ഷോർട്‌സും ധരിച്ച കള്ളൻ വിലപിടിപ്പുള്ള സാധനങ്ങളും തേടി വീടിനുള്ളിൽ നടക്കുന്നതും, വളർത്തു നായയെ കണ്ടിട്ടും പേടിക്കാതെ മോഷണം തുടരുന്നതും വീഡിയോയിൽ കാണാം. ജോഷിയുടെ അമ്മയും പരിചാരകയും കിടക്കുന്ന മുറിയിലും മകളുടേയും മരുമകൻ്റേയും കിടപ്പുമുറിയിലും കള്ളൻ കയറുന്നുണ്ട്. മകളുടെ മുറിയിൽ സൂക്ഷിച്ചിരുന്ന 60000 രൂപയടങ്ങിയ പഴ്സാണ് മോഷ്ടിച്ചത്. പൂച്ചയുടെ ശബ്ദം കേട്ട് ഉണർന്ന മരുമകൻ ദേവനാണ് കള്ളനെ കണ്ടത്. പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.
READ MORE: സ്‌കൂളിനുള്ളിൽ നിസ്‌കാരം; വിദ്യാർഥിനികളെ ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചതായി പരാതി
സംവിധായകൻ അശോക് പണ്ഡിറ്റാണ് സിസിടിവി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
" എത്ര നിസാരമായാണ് ആറാം നിലിയിലെ ഫ്ലാറ്റിലേക്ക് പൈപ്പിൽ പിടിച്ച് കള്ളൻ കയറുന്നത്. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അതേവഴിയിലൂടെ രക്ഷപ്പെടുന്നു. സുരക്ഷാവീഴ്ച സംഭവിച്ചിട്ടും സെക്യൂരിറ്റിജീവനക്കാരൻ ഇതൊന്നുമറിയാതെ മൊബൈൽ ഫോൺ നോക്കിയിരിക്കുകയോ ഉറങ്ങുകയോ ആയിരിക്കും. ഈ വീഡിയോ നമുക്കൊരു മുന്നറിയിപ്പാണ്. പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർ". എല്ലാവരും ജാഗ്രതയോടെയിരിക്കണമെന്നും അശോക് പണ്ഡിറ്റ് പറയുന്നു.
READ MORE: സർക്കാർ കുറ്റവാളികളെ മറച്ചു പിടിക്കുന്നു; സിനിമയിലെ മുഴുവൻ ആളുകളും തെറ്റുകാരല്ല: വി.ഡി. സതീശൻ