fbwpx
മലയാള സിനിമ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടായിരുന്നു, ഞാൻ പവർ ഗ്രൂപ്പിന്റെ രക്തസാക്ഷി: പ്രിയനന്ദനൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Sep, 2024 11:42 PM

2004ൽ പൃഥ്വിരാജിനെയും കാവ്യ മാധവനെയും നായിക നായകനാക്കി ചിത്രീകരിക്കാൻ ഒരുങ്ങിയ അത് മന്ദാരപ്പൂവല്ല എന്ന സിനിമ മുടക്കിയത് പവർ ഗ്രൂപ്പാണ്

MALAYALAM MOVIE


മലയാള സിനിമയിൽ പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട് എന്ന വെളിപ്പെടുത്തലുമായി സംവിധായകൻ പ്രിയനന്ദൻ ടി ആർ. താൻ പവർ ഗ്രൂപ്പിൻ്റെ രക്തസാക്ഷിയാണ്. പവർ ഗ്രൂപ്പ് അല്ലെങ്കിൽ മറ്റെന്ത് എന്നതിനുള്ള ഉത്തരം വേണം.

പവർ ഗ്രൂപ്പിന്റെ അധികാരസ്വരത്തിൽ തകർന്നടിഞ്ഞത് തൻ്റെ സ്വപ്നങ്ങളാണ്. 2004ൽ പൃഥ്വിരാജിനെയും കാവ്യ മാധവനെയും നായിക നായകനാക്കി ചിത്രീകരിക്കാൻ ഒരുങ്ങിയ അത് മന്ദാരപ്പൂവല്ല എന്ന സിനിമ മുടക്കിയത് പവർ ഗ്രൂപ്പാണ്. പൃഥ്വിരാജ് വിനയന്റെ പടത്തിൽ അഭിനയിച്ചതിനെ തുടർന്നാണ് പവർ ഗ്രൂപ്പ് സിനിമ മുടക്കിയത്. പൃഥ്വിരാജിനോടുള്ള പവർ ഗ്രൂപ്പിന്റെ വൈരാഗ്യം മൂലം ഇല്ലാതായത് വർഷങ്ങളായുള്ള എൻ്റെ മോഹങ്ങളാണ്. പവർ ഗ്രൂപ്പ് നിലനിൽക്കുന്നില്ല എന്ന് ഇനിയാരും പറയരുത്. സ്വന്തം അനുഭവമാണ് ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നും പ്രിയനന്ദനൻ പറഞ്ഞു.


Also Read: ജയസൂര്യയ്‌ക്കെതിരെയുള്ള പീഡനപരാതി: കേസുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി



ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് മലയാള സിനിമയിൽ പതിനഞ്ചംഗ സംഘ പവർ ഗ്രൂപ്പ് ഉണ്ടെന്ന ആരോപണം ഉയർന്നത്. തൊഴിലിടത്തിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്നും കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നതായുമുള്ള വിവരങ്ങളും ഇതിനു പിറകേ പുറത്ത് വന്നിരുന്നു. തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളടക്കം റിപ്പോർട്ടിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടിമാർ മുകേഷും സിദ്ദീഖും അടക്കമുള്ള നടന്മാർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതിൻ്റെ പശ്ചാത്തലത്തിൽ ഇവർക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്. അതേസമയം, സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്നാണ് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ പറഞ്ഞത്.


Also Read: മുകേഷിനെതിരെ തൃശൂരിലും ലൈംഗിക അതിക്രമ കേസ്


WORLD
വെടിനിർത്തല്‍ ച‍ർച്ചകള്‍ക്കിടെ ​ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ​ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 62 പേ‍ർ
Also Read
user
Share This

Popular

WORLD
KERALA
WORLD
ഗാസയില്‍ വെടിനിർത്തല്‍ യാഥാർഥ്യമായി? കരാറിലെത്തിയതായി ഇസ്രയേലും ഹമാസും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍