ആഘോഷപരിപാടികളുടെ ഉദ്ഘാടനം എംഎല്‍എ വി.കെ. പ്രശാന്ത് നിര്‍വഹിച്ചു.
അഞ്ചാം വാര്‍ഷികത്തിന്റെ നിറവില്‍ തിരുവനന്തപുരം രാജകുമാരി ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബംമ്പര്‍ സമ്മാനമുള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് എംജി റോഡിലെ രാജകുമാരി ഷോറൂം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ആഘോഷപരിപാടികളുടെ ഉദ്ഘാടനം എംഎല്‍എ വി.കെ. പ്രശാന്ത് നിര്‍വഹിച്ചു.
ഉദ്ഘാടന സമയം ഉണ്ടായിരുന്ന ഉപഭോക്താക്കളില്‍ നറുക്കെടുപ്പിലൂടെ വിജയികളാകുന്ന അഞ്ച് പേര്‍ക്ക് 5 സ്വര്‍ണ മോതിരങ്ങളാണ് സമ്മാനം. 25,000 മുതലുള്ള ഡയമണ്ട് പര്‍ച്ചേസുകള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നല്‍കും. ധ്രുവ് ഡയമണ്ട് ശ്രേണിയില്‍ ഒരു കാരറ്റ് ഡയമണ്ടിന് 29000 രൂപവരെയാണ് വിലക്കിഴിവ്.
മോതിരം, കമ്മല്‍, നെക്ളേസ്, എല്‍ഇഡി ടിവി തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും ഉപഭോക്താക്കളെ തേടിയെത്തുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ല പ്രസിഡന്റ് ധനീഷ് ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി നജീബ്, പരമേശ്വരന്‍ നായര്‍, ബാബുരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ആഭരണങ്ങളുടെ കമനീയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.