കഴിഞ്ഞ മാസമാണ് വെളളറട സ്വദേശി ജോസിനെ വൈരാഗ്യത്തെ തുടർന്ന് മകൻ പ്രജിന്‍ വെട്ടിക്കൊലപ്പെടുത്തിയത്
തിരുവനന്തപുരം വെളളറടയില്‍ അച്ഛനെ മകൻ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതിയെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി പൊലീസ്. കഴിഞ്ഞ മാസമാണ് വെളളറട സ്വദേശി ജോസിനെ വൈരാഗ്യത്തെ തുടർന്ന് മകൻ പ്രജിന്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം പ്രതി സ്വമേധയാ പൊലീസിൽ കീഴടങ്ങിയിരുന്നു.
പണം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നായിരുന്നു എഫ്ഐആര്‍. പ്രജിൻ ജോസിനെ വെട്ടുകത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രജിന്‍ പലപ്പോഴും മാനസിക സ്ഥിരതയില്ലാതെ പെരുമാറിയിരുന്നെന്ന് അമ്മ കൃഷ്ണകുമാരി പറഞ്ഞിരുന്നു. മകന്‍ തങ്ങളെ ആക്രമിക്കുമോ എന്ന് ഭയമുണ്ടായിരുന്നതായും അമ്മ പറഞ്ഞു.
'അവന് എപ്പോഴും ഞങ്ങളോട് വലിയ ദേഷ്യമാണ്. ഞങ്ങളും അവന് വേണ്ടി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം വീട്ടിലെ സാധനങ്ങള്‍ എല്ലാം അടിച്ചു പൊട്ടിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് ഭയങ്കര പേടിയായി. വീട്ടിലെ ഗ്ലാസ്, ടിവി തുടങ്ങിയ കാര്യങ്ങളെല്ലാം അടിച്ച് പൊട്ടിച്ചു. അടുത്ത വീട്ടിലെ പൈപ്പ് എല്ലാം വെട്ടി മുറിച്ചു,' അമ്മ പറഞ്ഞു.
ചൈനയില്‍ എംബിബിഎസ് പഠിച്ചുകൊണ്ടിരുന്ന പ്രജിന്‍ കൊവിഡ് സമയത്താണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ഈ സമയം മുതല്‍ പ്രജിന്‍ മാനസിക പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു. പ്രതി മാതാപിതാക്കളെ വീട്ടില്‍ നിന്ന് പലതവണ പുറത്താക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു.