fbwpx
കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി; മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍
logo

ന്യൂസ് ഡെസ്ക്

Posted : 14 Mar, 2025 08:10 AM

ഹോസ്റ്റലില്‍ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.

KERALA


കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് ശേഖരം പിടികൂടി. രണ്ട് കിലോയോളം കഞ്ചാവ് ആണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പിടിയിലായി. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്.


ALSO READ: ബാലുശ്ശേരിയില്‍ വന്‍ തീപിടിത്തം; ലാവണ്യ ഹോം അപ്ലയന്‍സ് ഷോപ്പ് പൂര്‍ണമായും കത്തിനശിച്ചു


ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ കഞ്ചാവുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി റെയ്ഡ് നടത്തിയത്. വില്‍പ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി.

ഹോസ്റ്റലില്‍ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. പാക്കറ്റുകളിലാക്കുന്നതിനിടെയാണ് പിടികൂടിയത്.

KERALA
കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; പ്രതി ആകാശ് റിമാൻഡില്‍
Also Read
user
Share This

Popular

KERALA
KERALA
ആര് എന്നത് വിഷയമല്ല, പാർട്ടിക്ക് അകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് തെറ്റ്; എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് എം. വി. ഗോവിന്ദൻ