ഔദ്യോഗിക സദദ് പേയ്മെന്‍റ് സിസ്റ്റം ഉപയോഗിച്ചോ ദേശീയ നിയലംഘന പ്ലാറ്റ്ഫോം ആയ ഇഫാ വഴിയോ പിഴ അടയ്ക്കാൻ സൗകര്യമുണ്ട്.
സൗദി അറേബ്യയിൽ ട്രാഫിക് ഫൈൻ അടയ്ക്കാൻ നെട്ടോട്ടമോടുന്നവർക്ക് ഇപ്പോൾ ആശ്വസിക്കാവുന്ന സമയമാണ്. സ്വദേശികളും വിദേശികളുമുൾപ്പെടെ എല്ലാവർക്കും ട്രാഫിക് പിഴയൊടുക്കാൻ മികച്ച അവസരം . പിഴ തുകയുടെ 50% നൽകിയാൽ ഇപ്പോൾ എല്ലാം തീർപ്പാക്കാൻ സാധിക്കും. ഈ ആനുകൂല്യം ഒക്ടോബർ 18 വരെയാണ് പ്രയോജനപ്പെടുത്താൻ കഴിയുക.
പൗരന്മാരും താമസക്കാരും സന്ദര്‍ശകരും ഉള്‍പ്പെടെ എല്ലാ വാഹനമോടിക്കുന്നവരും കുടിശ്ശികയുള്ള ട്രാഫിക് പിഴകള്‍ ആറുമാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് കഴിഞ്ഞ ഏപ്രിലിൽ രാജ്യത്തെ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക സദദ് പേയ്മെന്‍റ് സിസ്റ്റം ഉപയോഗിച്ചോ ദേശീയ നിയലംഘന പ്ലാറ്റ്ഫോം ആയ ഇഫാ വഴിയോ പിഴ അടയ്ക്കാൻ സൗകര്യമുണ്ട്.
2024 ഏപ്രില്‍ 18-ന് ആരംഭിച്ച പിഴ ഇളവ് ഒക്ടോബര്‍ 18-നാണ് അവസാനിക്കുക. ഏപ്രില്‍ 18-ന് മുമ്പ് നടത്തിയ ലംഘനങ്ങള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ബാധകമാകൂ. ഈ സമയപരിധിക്ക് ശേഷമുള്ള പിഴകള്‍ക്ക് മുഴുവൻ തുകയും നൽകേണ്ടതാണ്.
മദ്യം, മയക്കുമരുന്ന്, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കല്‍, വാഹനങ്ങൾ കൊണ്ടുള്ള ഡ്രിഫ്റ്റിങ്, പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററോ അതില്‍ കുറവോ ഉള്ള റോഡുകളില്‍ അതിനേക്കാൾ മണിക്കൂറിൽ 50 കി.മീ വേഗത്തിൽ വാഹനമോടിക്കുക, വേഗപരിധി മണിക്കൂറ്റൽ 140 കി.മീ ഉള്ള റോഡുകളില്‍ അതിനേക്കാൾ 30 കി.മീ വേഗത്തിൽ വാഹനമോടിക്കുക എന്നീ നിയമ ലംഘനങ്ങൾ ചെയ്തവർക്ക് ഇളവ് ലഭിക്കുന്നതല്ലെന്ന് അധികൃർ വ്യക്തമാക്കിയിട്ടുണ്ട്.