fbwpx
41 രാജ്യക്കാര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം; പട്ടികയില്‍ പാകിസ്ഥാനും ഭൂട്ടാനും
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Mar, 2025 12:37 PM

യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചതായും റിപ്പോർട്ടിൽ പറയുന്നു

WORLD


41 രാജ്യങ്ങളിലെ പൗരന്മാർക്ക് ട്രംപ് ഭരണകൂടം യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ടു ചെയ്തത്. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിസ്ഥാന്‍, ക്യൂബ, ഇറാന്‍, ലിബിയ, വടക്കന്‍ കൊറിയ, സൊമാലിയ, സുഡാന്‍, സിറിയ, വെനസ്വേല, യെമന്‍ എന്നീ പത്ത് രാജ്യങ്ങൾ ആണ് ആദ്യ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളുടെ വിസ പൂര്‍ണ്ണമായും റദ്ദാക്കും.


ALSO READ: പലസ്തീൻ അനുകൂല പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അധികൃതർ വിസ റദ്ദാക്കി; യുഎസിൽ നിന്ന് സ്വമേധയാ നാട്ടിലേക്ക് മടങ്ങി ഇന്ത്യൻ വിദ്യാർഥി


എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളുൾപ്പെട്ടതാണ് രണ്ടാമത്തെ ഗ്രൂപ്പ്. ഈ രാജ്യങ്ങൾക്ക് ഭാഗികമായ വിസ സസ്പെൻഷൻ ആണ് നേരിടേണ്ടിവരിക. ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകളെയും മറ്റ് കുടിയേറ്റ വിസകളെയുമാണ് ഇത് ബാധിക്കുക.

മൂന്നാമത്തെ ഗ്രൂപ്പിൽ, പാകിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ എന്നിവയുൾപ്പെടെ മൊത്തം 26 രാജ്യങ്ങളാണ് ഉള്ളത്. 60 ദിവസത്തിനുള്ളിൽ അതാത് രാജ്യങ്ങളുടെ സർക്കാരുകൾ പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ യുഎസ് വിസ നൽകുന്നത് ഭാഗികമായി നിർത്തിവയ്ക്കും.


ALSO READ: വെടിനിര്‍ത്തല്‍ കരാറില്‍ നാടകം കളിക്കാന്‍ റഷ്യയെ അനുവദിക്കില്ല; പുടിനെതിരെ യുകെ പ്രധാനമന്ത്രി


അതേസമയം, പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാകാമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള ഭരണകൂടം ഇത് അംഗീകരിച്ചിട്ടില്ലെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ  പറഞ്ഞതായും റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു.

വിസ പൂര്‍ണ്ണമായും റദ്ദാക്കുന്ന രാജ്യങ്ങള്‍:

അഫ്ഗാനിസ്ഥാന്‍, ക്യൂബ, ഇറാന്‍, ലിബിയ, വടക്കന്‍ കൊറിയ, സൊമാലിയ, സുഡാന്‍, സിറിയ, വെനസ്വേല, യെമന്‍

ഭാഗികമായി റദ്ദാക്കുന്ന രാജ്യങ്ങള്‍:

എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍


പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ വിസ റദ്ദാവുന്ന രാജ്യങ്ങള്‍:

അങ്കോള, ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡ, ബെലാറസ്, ബെനിന്‍, ഭൂട്ടാന്‍, ബുര്‍ക്കിനാഫാസോ, കാബോ വെര്‍ഡെ, കംബോഡിയ, കാമറൂണ്‍, ഛാഡ്, കോംഗോ, ഡൊമനിക്ക, ഇക്വിറ്റോറിയല്‍ ഗ്വിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മൗറിറ്റീനിയ, പാകിസ്താന്‍, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂക്ക, സാവോ ടോമെ ആന്‍ഡ് പ്രിന്‍സിപ്പെ, സിയെറ ലിയോണ്‍, ഈസ്റ്റ് തിമോര്‍, തുര്‍ക്ക്‌മെനിസ്താന്‍, വനുവാതു



KERALA
മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി 21 കാരി; പൊലീസ് കേസെടുത്തു
Also Read
user
Share This

Popular

KERALA
WORLD
'മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമ സാധുതയില്ല'; നിയമനം റദ്ദാക്കി ഹൈക്കോടതി; അപ്പീൽ പോകുമെന്ന് സർക്കാർ