ആശയെ കൊലപ്പെടുത്തിയ ശേഷം കുമാരൻ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം തമ്പാനൂരിൽ രണ്ട് പേരെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പേയാട് സ്വദേശികളായ ആശയെയും കുമാരനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശയെ കൊലപ്പെടുത്തിയ ശേഷം കുമാരൻ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടക്കുകയാണ് അതിന് ശേഷമേ എന്താണ് സംഭവിച്ചത് എന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
ALSO READ: ബാലരാമപുരം സമാധി കേസ്: നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ്
മുറിക്കുള്ളിൽ നിന്ന് രണ്ട് കത്തികൾ കണ്ടെത്തിയിട്ടിണ്ട്. കഴുത്ത് മുറിഞ്ഞ നിലയിലാണ് ആശയുടെ മൃതദേഹം കണ്ടെത്തിയത്. കുമാരൻ കൈ ഞെരമ്പ് മുറിച്ച ശേഷം തൂങ്ങിയ നിലയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കൊലപ്പെടുത്താൻ എന്ന ഉദ്ദേശ്യത്തോടെ ആശയെ കുമാരൻ വിളിച്ചു വരുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
സംഭവം അറിഞ്ഞതിന് പിന്നാലെ കുമാരൻ്റെ ബന്ധുക്കൾ ലോഡ്ജിലെത്തിയിരുന്നു. മകനും കുമാരൻ്റെ ജ്യേഷ്ഠനുമാണെത്തിയത്. ആശയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞദിവസം പരാതി നൽകുകയും ചെയ്തിരുന്നു.