fbwpx
വീട് കയറി ആക്രമണം; തൃശൂർ കൊടകരയിൽ രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Dec, 2024 08:56 AM

കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം

KERALA


തൃശൂർ കൊടകരയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. 


ALSO READ: ജയ്പൂരിൽ ട്രക്കും എൽപിജി ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം പതിനെട്ടായി 


അഭിഷേകും സുഹൃത്തുക്കളായ വിവേക്, ഹരീഷ് എന്നിവരും ചേർന്നാണ് ആക്രമണം നടത്തിയത്. വീട് കയറിയാണ് സുജിത്തിനെ ആക്രമിച്ചത്. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.

നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്നത്തെ പ്രതികാരം വീട്ടുന്നതിനാണ് സംഘം കഴിഞ്ഞദിവസം സുജിത്തിനെ ആക്രമിക്കാൻ എത്തിയത്.


സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

KERALA
15000 സാന്റാക്ലോസുമാര്‍, ചുവന്ന കടലായി തൃശൂര്‍; ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയും പ്രതീക്ഷകളുമായി ബോണ്‍ നതാലെ
Also Read
user
Share This

Popular

KERALA
KERALA
'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം