സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്ന ജൂലൈയിലാണ്-റോബര്‍ട്ട് മോണിക്കര്‍ എന്ന അപരനാമവുമായി ഹാക്കറുടെ രംഗപ്രവേശമുണ്ടാകുന്നത്.
അമേരിക്കയില്‍ ഹാക്കര്‍മാര്‍ വിളയാടുന്ന തെരഞ്ഞെടുപ്പാണിത്. ഇറാന്‍ ഭരണകൂടത്തെ പ്രതികൂട്ടില്‍ നിര്‍ത്തി അമേരിക്ക കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ, ട്രംപ് ക്യാംപില്‍ നിന്ന് ഹാക്കര്‍മാര്‍ കൊണ്ടുപോയ രഹസ്യ ഇമെയിലുകളോരാന്നായി പുറത്തുവരികയാണ്... ഇതിനിടെ, ഡെമോക്രാറ്റുകളെ ലക്ഷ്യംവെച്ച് ചൈനീസ് ഹാക്കര്‍മാരും പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്ന ജൂലൈയിലാണ്-റോബര്‍ട്ട് മോണിക്കര്‍ എന്ന അപരനാമവുമായി ഹാക്കറുടെ രംഗപ്രവേശമുണ്ടാകുന്നത്. noswamp@aol.com എന്ന യാഹൂ മെയില്‍ ഐഡിയില്‍ നിന്ന് പൊളിറ്റിക്കോ, വാഷിംഗ് ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നീ പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഹാക്കറുടെ സന്ദേശമെത്തി. ട്രംപ് ക്യാംപിനകത്തെ വിവരങ്ങള്‍ എക്‌സ്‌ക്ലൂസീവായി നല്‍കാമെന്നായിരുന്നു വാഗ്ദാനം. സെപ്റ്റംബറോടെ റോയിട്ടേഴ്‌സ് അടക്കം മറ്റു മൂന്ന് വാര്‍ത്താ ഏജന്‍സികളെ ബന്ധപ്പെട്ട ഹാക്കര്‍ ഇതേ വാഗ്ദാനം ആവര്‍ത്തിച്ചു. ഇത്തവണ bobibobi.007@aol.com എന്ന മറ്റൊരു മെയില്‍ ഐഡിയില്‍ നിന്നായിരുന്നു സന്ദേശം.
ജെഡി വാന്‍സ്, മാര്‍ക്കോ റൂബീയോ, ഡഗ് ബര്‍ഗം എന്നിങ്ങനെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയടക്കം മാധ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി റോബര്‍ട്ട്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. പകരം, റോബര്‍ട്ടിന് പിന്നില്‍ ആരാണെന്ന കണ്ടെത്തുന്നതിലായിരുന്നു അവരുടെ താത്പര്യം.
ഒടുവില്‍ ഇറാന്റെ അര്‍ധ സൈനിക വിഭാഗമായ ബാസിജിന്റെ മൂന്ന് ഇറാനിയന്‍ ഹാക്കര്‍മാരാണ് റോബര്‍ട്ട് എന്ന അപരനാമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സെപ്റ്റംബറില്‍ എഫ്ബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മിന്റ് സാന്‍ഡ്സ്‌ട്രോം എന്നും എപിടി 42 എന്നുമെല്ലാമറിയപ്പെടുന്ന ഈ ഹാക്കിങ് സംഘം, മെയ് മുതല്‍ ട്രംപ് ക്യാംപിലെ പ്രമുഖരുടെ പാസ്‍വേര്‍ഡുകള്‍ ചോര്‍ത്തിയെന്നായിരുന്നു കുറ്റപത്രം. പിടികൂടിയാല്‍ തടവും പിഴയും എന്ന മുന്നറിയിപ്പോടെ ഫെഡറല്‍ ഡിപാര്‍ട്ട്‌മെന്റ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടു. പക്ഷേ, ഹാക്കര്‍മാരുടെ ഐഡന്റിന്റി കണ്ടെത്താനുള്ള എഫ്ബിഐയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
ALSO READ: പ്രളയങ്ങളില്‍ നിന്ന് രക്ഷിക്കുന്ന ഭൂഗർഭജലസംഭരണി; പദ്ധതിക്കായി ശതകോടികള്‍ മാറ്റിവെച്ച് ജപ്പാന്‍
റിപ്പോര്‍ട്ടിന് പിന്നാലെ റോബര്‍ട്ടിന്റെ രണ്ട് ഇമെയില്‍ അക്കൗണ്ടുകളും യാഹൂ റദ്ദാക്കി. ഇതോടെ രഹസ്യ ചാറ്റിങ് ആപ്പായ സിഗ്‌നല്‍ വഴി, തന്നെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ കൈമാറി ഹാക്കര്‍. മുഖ്യധാരാ മാധ്യമങ്ങള്‍ കൈയ്യൊഴിഞ്ഞതോടെ സ്വതന്ത്രമാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറി. സെപ്റ്റംബര്‍ അവസാനത്തോടെ, ഡെമോക്രാറ്റിക് രാഷ്ട്രീയ പ്രവര്‍ത്തകനായ ഡേവിഡ് വീലറുടെ അമേരിക്കന്‍ മക്രക്കേഴ്സ് എന്ന വെബ്‌സൈറ്റ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളുടെയും-നിയമവ്യവഹാരങ്ങളുടെയും-രാഷ്ട്രീയ ഉപദേശകരുടെയുമെല്ലാം ഇമെയിലുകള്‍ പുറത്തുവന്നു.
അങ്ങനെ, ഹാക്കര്‍മാരുടെയെല്ലാം ലക്ഷ്യം ട്രംപാണ് എന്ന സൂചന ശക്തമായി വരുമ്പോഴാണ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍, കമലാ ഹാരിസ് ക്യംപിനെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കിങ് സംഘം ചിത്രത്തിലേക്ക് എത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായി അടുത്ത ബന്ധമുള്ളവരുടെ ഫോണുകള്‍ ചൈനീസ് സംഘം ഹാക്ക് ചെയ്തതായി വെള്ളിയാഴ്ച എഫ്ബിഐ സ്ഥിരീകരിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം നെറ്റ്വര്‍ക്കായ വെരിസോണ്‍ ഹാക്കു ചെയ്തായിരുന്നു ചോര്‍ത്തല്‍. എന്നാല്‍ എന്തെല്ലാം വിവരങ്ങളാണ് ചോര്‍ന്നത് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഒന്നിലധികം ഇറാനിയന്‍, റഷ്യന്‍, ചൈനീസ് ഹാക്കിങ് സംഘങ്ങള്‍ ശ്രമിക്കുമെന്ന മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ് ഇതോടെ ശരിയാവുകയാണ്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ആരോപിക്കുന്നതുപോലെ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനല്ല, പകരം, വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഈ ഹാക്കിങ്ങുകള്‍ക്ക് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.