ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് 1.1 കോടി രൂപ പ്രതിഫലമായി നൽകിയാണ് രാജസ്ഥാൻ വൈഭവിനെ ടീമിലെത്തിച്ചത്
രാജസ്ഥാൻ റോയൽസിൻ്റെ പുതിയ 13 വയസുകാരനായ യുവതാരം വൈഭവ് സൂര്യവംശിയുടെ കിടിലൻ ബാറ്റിങ്ങ് വിശേഷങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് 1.1 കോടി രൂപ പ്രതിഫലമായി നൽകിയാണ് രാജസ്ഥാൻ വൈഭവിനെ ടീമിലെത്തിച്ചത്.
ഏറ്റവുമൊടുവിൽ അണ്ടർ 19 ഏഷ്യൻ കപ്പ് സെമി ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ താരത്തിൻ്റെ ബാറ്റിങ്ങാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. മത്സരത്തിലെ രണ്ടാമിന്നിങ്സിലെ രണ്ടാമത്തെ ഓവറിൽ 31 റൺസാണ് വൈഭവ് വാരിയത്. ദുൽനിത് സിഗേര എറിഞ്ഞ ഈ ഓവറിൽ മൂന്ന് സിക്സറുകളും രണ്ട് ഫോറുമാണ് വൈഭവ് പറത്തിയത്. 6, 6, 4, 4 WD, 0, 4 B, 6 എന്നിങ്ങനെയാണ് ഈ ഓവറിൽ റൺസ് പിറന്നത്. വീഡിയോ കാണാം
ആദ്യ രണ്ടോവർ പിന്നിടുമ്പോൾ 45 റൺസായിരുന്നു ഇന്ത്യൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. 13കാരനായ ഇന്ത്യൻ ബാറ്റർ 24 പന്തിലാണ് അർധസെഞ്ചുറി തികച്ചത്. മത്സരത്തിൽ 67 റൺസെടുത്ത വൈഭവ് അഞ്ച് സിക്സറുകളും ആറ് ഫോറുകളുമാണ് നേടിയത്.
ALSO READ: ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് കുതിച്ച് കംഗാരുപ്പട; ആദ്യ ദിനം ഇന്ത്യ പ്രതിരോധത്തിൽ
ടൂർണമെൻ്റിൽ പതിഞ്ഞ തുടക്കമായിരുന്നു വൈഭവിൻ്റേത്. പാകിസ്ഥാനെതിരെ ഒരു റൺസും ജപ്പാനെതിരെ 23 റൺസും നേടി താരം, അവസാന രണ്ട് മത്സരങ്ങളിലും ഫിഫ്റ്റി നേടി അവസരത്തിനൊത്തുയർന്നു. യുഎഇക്കെതിരെ 76 റൺസും ശ്രീലങ്കക്കെതിരെ 67 റൺസും താരം അടിച്ചെടുത്തു.
ALSO READ: സഞ്ജുവിൻ്റെ സെലക്ഷൻ മോശമായില്ല; വീണ്ടും 'വൈഭവം' പുറത്തെടുത്ത് സൂര്യവംശി, ഇന്ത്യ ഫൈനലിൽ