fbwpx
ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ല; തെറ്റിദ്ധരിക്കപ്പെട്ടന്നറിഞ്ഞവര്‍ സമരം അവസാനിപ്പിക്കുന്നുണ്ട്: വീണ ജോര്‍ജ്
logo

ന്യൂസ് ഡെസ്ക്

Posted : 27 Feb, 2025 04:26 PM

'സ്‌കീം തുടങ്ങിയപ്പോള്‍ ഇന്‍സെന്റീവ് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഇന്‍സെന്റീവ് ഇനത്തില്‍ 100 കോടിയോളം രൂപ കേന്ദ്രം നല്‍കാനുണ്ട്'

KERALA


ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ചത് ഇടത് സര്‍ക്കാര്‍ ആണെന്നും വീണ ജോര്‍ജ് പറഞ്ഞു.

ആശ എന്നത് കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമാണ്. 7000 രൂപ ഓണറേറിയം 21,000 ആക്കണം. പിരിഞ്ഞു പോകുമ്പോള്‍ അഞ്ച് ലക്ഷം നല്‍കണം. ഈ രണ്ട് ആവശ്യങ്ങളാണ് ആശമാര്‍ ഉന്നയിക്കുന്നത്. എന്നാല്‍ കേരളമാണ് ഓണറേറിയം കൂടുതല്‍ നല്‍കുന്ന സംസ്ഥാനമെന്നും വീണ ജോര്‍ജ് പറഞ്ഞു.

അവര്‍ക്ക് 10,000 മുതല്‍ 13,500 രൂപ വരെ ഓണറേറിയം നല്‍കുന്നുണ്ട്. ഇന്‍സെന്റീവ് അടക്കമാണ് ഈ തുക. സംസ്ഥാന സര്‍ക്കാരാണ് ഇതില്‍ 9600 രൂപ നല്‍കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ആശമാരെ വര്‍ക്കേഴ്‌സ് ആയി പോലും കാണുന്നില്ല. സ്‌കീം തുടങ്ങിയപ്പോള്‍ ഇന്‍സെന്റീവ് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഇന്‍സെന്റീവ് ഇനത്തില്‍ 100 കോടിയോളം രൂപ കേന്ദ്രം നല്‍കാനുണ്ട്. കൂടുതല്‍ തുക നല്‍കണം എന്ന് തന്നെയാണ് സര്‍ക്കാരിന്റെയും ആവശ്യം. കേരളം പണം നല്‍കുന്നില്ലെന്ന് ആശമാരെ തെറ്റിദ്ധരിപ്പിക്കുകയാണ്.


ALSO READ: മാനസിക പീഡനം, പരാതി നല്‍കിയപ്പോള്‍ സ്ഥലംമാറ്റം; വയനാട് കളക്ടറേറ്റില്‍ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു


സമരം ശ്രദ്ധിക്കാതെ വന്നപ്പോള്‍ തന്നെയും കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും, ഡല്‍ഹിയില്‍ ആശമാര്‍ക്കൊപ്പം സമരം ചെയ്യാന്‍ താനും ഉണ്ടാകുമെന്ന് മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.

ആശാ വര്‍ക്കര്‍മാരുടെ സമരം കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാംപയിനെ ബാധിച്ചിട്ടില്ല. ഏഴ് ശതമാനത്തില്‍ താഴെ മാത്രമാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്നവര്‍ക്ക് പകരം സംവിധാനം ഒരുക്കുന്നുണ്ട്. കുത്തിവെപ്പ് അടക്കം എടുക്കേണ്ടി വന്നതിനാല്‍ ആണ് ബദല്‍ സംവിധാനം. കാസര്‍ഗോഡ് നിന്ന് വന്ന ആശമാര്‍ ഇന്ന് സമരത്തിനില്ല. തെറ്റിദ്ധരിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ആശമാര്‍ സമരം അവസാനിപ്പിച്ച് മടങ്ങി പോകുന്നുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു. അതേസമയം എസ്‌യുസിഐ ആണ് സമരത്തിന് പിന്നില്‍. വര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ആശ വര്‍ക്കേഴ്‌സിന് അര്‍ഹമായ വേതനം നല്‍കണമെന്ന കാര്യത്തില്‍ സംശയം ഇല്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക്കും പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീം ആണ്. പക്ഷെ സമരം ചെയ്യുന്ന സ്ഥലം മാറിപോയി. കേന്ദ്ര സര്‍ക്കാരിന്റെ ഓഫീസുകള്‍ക്ക് മുന്നിലാണ് സമരം ചെയ്യേണ്ടത്.

അംഗണവാടി ടീച്ചര്‍മാരുടെ വേതനം, ആശാ വര്‍ക്കേഴ്‌സിന്റെ വേതനം, പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിച്ചത് എല്‍ഡിഎഫ് ആണ്. കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെ കേരളം ഒന്നിക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

സമരത്തിന് ഒരു രാഷ്ട്രീയമുണ്ട്. എന്തുകൊണ്ട് കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നില്ല എന്നും തോമസ് ഐസക്ക് ചോദിച്ചു. കഴിഞ്ഞ ദിവസം സമരത്തെ അധിക്ഷേപിച്ച് സംസാരിച്ച എളമരം കരീമിന്റെ ഈര്‍ക്കിലി സമരം എന്ന പ്രയോഗത്തെയും തോമസ് ഐസക്ക് പിന്തുണച്ചുകൊണ്ടാണ് സംസാരിച്ചത്. ഈര്‍ക്കിലി സമരം എന്നത് അധിക്ഷേപം അല്ല. സംസാരത്തില്‍ വന്ന ഭാഷയാണ് എന്നുമാണ് തോമസ് ഐസക്ക് പറഞ്ഞത്.

MALAYALAM MOVIE
'ഐ ആം ഗെയിമു'മായി ദുല്‍ഖര്‍; ഒരു നഹാസ് ഹിദായത്ത് പടം
Also Read
user
Share This

Popular

KERALA
KERALA
ക്ലാസിക്കൽ ഫാസിസം ഇന്ത്യയിലോ ലോകത്തോ ഇല്ല, സിപിഎം നിലപാടിൽ മാറ്റമില്ല: എം.വി. ഗോവിന്ദൻ