fbwpx
ഒരു കിലോ തക്കാളിക്ക് 40 രൂപ; തേങ്ങയ്ക്ക് 65 ! കൈ പൊള്ളിച്ച് പച്ചക്കറി വില
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Nov, 2024 04:00 PM

40 രൂപയുണ്ടായിരുന്ന ബീറ്റ്‌റൂട്ടിന് ഇന്നലെ കോട്ടയം മാര്‍ക്കറ്റിലെ വില 60 രൂപയാണ്

KERALA


സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. ഓണത്തിന് ശേഷം വര്‍ധിച്ച പച്ചക്കറി വിലയില്‍ നട്ടംതിരിഞ്ഞ് ജനങ്ങള്‍. പച്ചക്കറി വാങ്ങിയാല്‍ കീശ കാലി ആകും എന്ന് ജനങ്ങള്‍ പറയുമ്പോഴും വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇടപെടലില്ലെന്ന പരാതിയുമുണ്ട്.


ഒരു കിലോ തക്കാളിക്ക് 30 രൂപയില്‍ നിന്ന് 40 രൂപയായി. തേങ്ങ 45 രൂപയില്‍ നിന്നും 65 രൂപയിലെത്തി. ഒരു കിലോ വെളുത്തുള്ളിക്ക് 350 മുതല്‍ 400 രൂപ വരെയാണ് വിപണിയിലെ വില. 40 രൂപയുണ്ടായിരുന്ന ബീറ്റ്‌റൂട്ടിന് ഇന്നലെ കോട്ടയം മാര്‍ക്കറ്റിലെ വില 60 രൂപയാണ്.


Also Read: പൂരം നടത്തിപ്പിന് തടസ്സം സൃഷ്ടിച്ചു; തൃശൂര്‍ പൂരം കലക്കാന്‍ കാരണക്കാര്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ്


ഇഞ്ചി കിലോഗ്രാം - 120 രൂപ

മുരിങ്ങക്കായ കിലോഗ്രാം - 120 രൂപ

ക്യാരറ്റ് കിലോഗ്രാം - 80 രൂപ

ചെറിയ സവാള കിലോഗ്രാം - 40 രൂപ

വലിയ സവാള കിലോഗ്രാം - 80 രൂപ

എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വില.

Also Read: BIG IMPACT | വയനാട്ടിൽ ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ


പച്ചക്കറി വില റോക്കറ്റ് പോലെ കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനേയും താളം തെറ്റിച്ചിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയാണ് പച്ചക്കറി വില വര്‍ധനവിന് കാരണമായി പറയുന്നത്. മിക്ക പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് കര്‍ണാടക തമിഴ്‌നാട് ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ശബരിമല സീസണും വിലവര്‍ധനവിന് കാരണമായിട്ടുണ്ട് .

Also Read
user
Share This

Popular

KERALA
KERALA
തൃശൂർ നാട്ടികയിലെ അപകടം: മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ