fbwpx
സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി;കേസ് വേണ്ടെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Mar, 2025 09:01 AM

ആറന്മുള പോലിസ് വില്ലേജ് ഓഫിസറുടെ മൊഴിയെടുത്തു മടങ്ങി. സംഭവത്തിൽ FIR ഇട്ടിട്ടില്ല.താനും പാർട്ടി പ്രവർത്തകൻ ആണെന്നും പാർട്ടിയെ തകർക്കാൻ അല്ല ശ്രമിച്ചതെന്നും, സ്ഥലംമാറ്റത്തിനും അതുവരെ അവധിക്കും അപേക്ഷ നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസർ ജോസഫ് പറഞ്ഞു.

KERALA

പത്തനംതിട്ടയിൽ സിപിഐഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസ് വേണ്ടെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ്.സംഭവത്തിൽ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.സിപിഎം ജില്ലാ സെക്രട്ടറിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.വിവാദത്തിന് പിന്നാലെ ഫോണിൽ ഭീഷണികൾ എത്തിയതോടെയാണ് വില്ലേജ് ഓഫിസർ കളക്ടർക്ക് പരാതി നൽകിയത്.


ആറന്മുള പോലിസ് വില്ലേജ് ഓഫിസറുടെ മൊഴിയെടുത്തു മടങ്ങി. സംഭവത്തിൽ FIR ഇട്ടിട്ടില്ല.താനും പാർട്ടി പ്രവർത്തകൻ ആണെന്നും പാർട്ടിയെ തകർക്കാൻ അല്ല ശ്രമിച്ചതെന്നും, സ്ഥലംമാറ്റത്തിനും അതുവരെ അവധിക്കും അപേക്ഷ നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസർ ജോസഫ് പറഞ്ഞു.


Also Read; കേരള സർവകലാശാല എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ടു; വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് നിർദ്ദേശം


നികുതി കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു സിപിഎം ഏരിയ സെക്രട്ടറി സഞ്ജു വില്ലേജ് ഓഫീസറെ ഭീഷണപ്പെടുത്തിയത്. ഓഫീസിൽ കയറി വെട്ടും എന്നായിരുന്നു ഏരിയ സെക്രട്ടറിയുടെ ഭീഷണി.അതേസമയം, നാരങ്ങാനം വില്ലേജ് ഓഫീസർ വകുപ്പുതല നടപടി നേരിട്ട ആളാണ് എന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. അഴിമതിക്കാരനാണോ എന്നറിയാൻ അന്വേഷണം പൂർത്തിയാകണം.

വില്ലേജ് ഓഫീസർ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ അവധി അനുവദിച്ചു. സ്ഥലംമാറ്റ നടപടിയിൽ തീരുമാനമെടുക്കേണ്ടത് റവന്യൂ സെക്രട്ടറിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

NATIONAL
ഛത്തീസ്ഗഡ് മാവോയിസ്റ്റ് വേട്ട: 25 ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന
Also Read
user
Share This

Popular

NATIONAL
NATIONAL
ശശി തരൂരിനെതിരെ നടപടി; എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി