fbwpx
വഖഫ് ഭേദഗതി ബിൽ: രാഹുലിന്‍റെ മൗനം, പ്രിയങ്കയുടെ അഭാവം; യുഡിഎഫ് പ്രതിരോധത്തില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Apr, 2025 05:22 PM

പ്രതിപക്ഷ നിരയാകെ കേന്ദ്രസർക്കാരിനെതിരെ ഒരുമിച്ച വിഷയത്തിൽ രാഹുൽ ഗാന്ധി സഭയിലെത്തിയതു തന്നെ താമസിച്ചാണ്

KERALA



ലോക്സഭയിൽ ഇന്നലെ അർദ്ധരാത്രി വരെ നീണ്ട വഖഫ് നിയമ ഭേദഗതി ബിൽ ചർച്ചയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാതിരുന്നത് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു. ലോക്സഭയിൽ വൈകിയെത്തിയ രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നില്ല. പ്രിയങ്ക ഗാന്ധിയാകട്ടെ, വിപ്പുണ്ടായിട്ടും സഭയിൽ എത്തിയതുമില്ല. ഇടതുപക്ഷം കാണിച്ച ആർജവം പ്രതിപക്ഷ നിരയിലെ എല്ലാവർക്കും ഉണ്ടാകണമെന്നായിരുന്നു വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രിതികരണം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാകട്ടെ ഇത് സംബന്ധിച്ച ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. പ്രിയങ്ക പങ്കെടുക്കാത്തതിനെപ്പറ്റി തനിക്ക് അറിയില്ല എന്നായിരുന്നു വി.ഡി.സതീശൻ്റെ പ്രതികരണം.

Also Read: നട്ടെല്ല് വായ്പ കിട്ടുമോ എന്ന് ഷാഫി അന്വേഷിക്കണം; വഖഫ് ഭേദഗതി ബില്ലിൽ ഷാഫിക്കും പ്രിയങ്കയ്ക്കുമെതിരെ സത്താർ പന്തല്ലൂർ


പ്രതിപക്ഷ നിരയാകെ കേന്ദ്രസർക്കാരിനെതിരെ ഒരുമിച്ച വിഷയത്തിൽ രാഹുൽ ഗാന്ധി സഭയിലെത്തിയതു തന്നെ താമസിച്ചാണ്. പാതിരാവോളം നീണ്ട ചർച്ചയ്‌ക്കൊടുവിൽ പ്രതിപക്ഷത്തിൻ്റെ ആവശ്യപ്രകാരം വോട്ടെടുപ്പും നടന്നു. 288 പേർ ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ചു, 232 പേര്‍ എതിര്‍ത്തു. കോൺഗ്രസ് വിപ്പ് നൽകിയിട്ടും പ്രിയങ്ക ഗാന്ധി സഭയിൽ എത്തിയില്ല. ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷികൾക്ക് രാഹുലിൻ്റെ മൗനത്തിലും പ്രിയങ്കയുടെ അസാന്നിദ്ധ്യത്തിലും പ്രതിഷേധമുണ്ട്. കോൺഗ്രസ് ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുകയായിരുന്നിട്ടുകൂടി വിഷയത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി തങ്ങൾ സഭയിലെത്തിയെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.


Also Read: വഖഫ് ഭേദഗതി ബില്‍: എതിർത്ത് വോട്ട് ചെയ്യാൻ എത്താതിരുന്ന പ്രിയങ്ക; എക്‌സ് പോസ്റ്റിട്ട് രാഹുല്‍; കോണ്‍ഗ്രസ് നിലപാടില്‍ വിവാദം


പുറമേക്ക് പ്രകടിപ്പിക്കുന്നില്ലെങ്കിലും രാഹുലിൻ്റേയും പ്രിയങ്കയുടേയും നടപടിയിൽ ലീഗിനും അതൃപ്തിയുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകാതെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഒഴിഞ്ഞുമാറി. തട്ടിക്കൂട്ടിയ ബിൽ ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രിയങ്ക ഗാന്ധി സഭയിൽ എത്താതിരുന്നത് സംബന്ധിച്ച് തനിക്കറിയില്ലെന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. വഖഫ് ബിൽ പാസായാലും പ്രശ്നം അവസാനിക്കില്ലെന്നും പ്രശ്നം തീർക്കാൻ സംസ്ഥാന സർക്കാർ വിചാരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



വഖഫ് വിഷയത്തിൽ സിപിഐഎമ്മും കോൺഗ്രസും വ്യാജപ്രചാരണം നടത്തുകയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരുടെ ആരോപണം. ബിൽ പാസായാൽ ഉടൻ മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയ കേന്ദ്രസർക്കാരിന് അഭിവാദ്യം അർപ്പിക്കുന്നുവെന്ന് സിറോ മലബാർ സഭ. ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിയമം തിരുത്തി സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയെന്നും ഫാ.ആൻ്റണി വടക്കേക്കര പറഞ്ഞു.

Also Read: സാമുദായിക സംഘടനകളുമായുള്ള ബന്ധം വിപുലമാക്കാൻ രാജീവ് ചന്ദ്രശേഖർ; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

ബിജെപിയെ നേരിടാൻ മതേതര ശക്തികൾ ശക്തിപ്പെടണമെന്നായിരുന്നു ബൃന്ദാ കാരാട്ടിന്റെ പ്രതികരണം. പ്രിയങ്കാ ഗാന്ധി എന്തുകൊണ്ട് വോട്ട് ചെയ്തില്ലെന്ന് അവരോട് ചോദിക്കണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. പ്രധാനപ്പെട്ട സമയത്ത് അവിടെ ഉണ്ടാകേണ്ടതായിരുന്നുവെന്നും സിപിഐഎം നേതാവ് അഭിപ്രായപ്പെട്ടു.

വഖഫ് ഭേദഗതി ബിൽ ചരിത്രപരമായ തീരുമാനമാണെന്ന് ബിജെപി നേതാവ് എം.ടി. രമേശ് പറഞ്ഞു. പട്ടിക വർഗ സമൂഹത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ തീരുമാനമാണിത്. ഈ വിഷയത്തിൽ കേരളത്തിലെ എംപിമാർ സ്വീകരിച്ച സമീപനം അങ്ങേയറ്റം അപമാനകരമാണ്. വിലകുറഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയമാണ് അവരുടേത്. മുസ്ലീം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ സിപിഐഎമ്മും, കോൺഗ്രസും ശ്രമിക്കുന്നുവെന്നും എം.ടി. രമേശ് ആരോപിച്ചു.

Also Read
user
Share This

Popular

KERALA
NATIONAL
"കേസ് രാഷ്ട്രീയപ്രേരിതമല്ല, മുഖ്യമന്ത്രി രാജി വെക്കണം"; മാസപ്പടിക്കേസിൽ ആക്രമണം ശക്തമാക്കി പ്രതിപക്ഷം