ഇരുവരുടെയും ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് സൂചന
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനും ഇളയ മകനും ഗുരുതരാവസ്ഥയിൽ. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രണ്ടുപേരെയും വിഷം അകത്തു ചെന്ന് നിലയിൽ വീടിനകത്ത് കണ്ടെത്തിയിരുന്നു.
രാത്രി ഒൻപത് മണിയോടെയാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതുമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ALSO READ: കാരവാനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുക ശ്വസിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
ഇരുവരുടെയും ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് സൂചന. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എൻ.എം. വിജയൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.